ഗുജറാത്തിൽ റെയിൽവേ പാലം തകർന്നു വീണു; ബുള്ളറ്റ് ട്രെയിൻ പദ്ധതിയോടനുബന്ധിച്ച് നിർമിക്കുന്ന പാലമാണ് തകർന്നു വീണത്
ഗുജറാത്തിലെ റെയിൽവേ പാലം തകർന്നുവീണു. ആനന്ദ് ജില്ലയിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലമാണ് തകർന്നുവീണത് . 3 തൊഴിലാളികൾ അപകടത്തിൽ മരിച്ചു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയോടനുബന്ധിച്ച് നിർമിക്കുന്ന പാലമാണ് തകർന്നു വീണത്. നിരവധി തൊഴിലാളികൾക്കാണ് അപകടത്തിൽ പരുക്കേറ്റത് .
അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് .അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടുന്ന രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. മൂന്നു തൊഴിലാളികൾ കോൺക്രീറ്റ് കട്ടകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. നാഷനൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആണ് നിർമാണം നടത്തുന്നത് . രക്ഷാപ്രവർത്തനത്തിനായി ക്രെയിനുകളും എക്‌സ്‌കവേറ്ററുകളും എത്തിച്ചു.
നിർമാണത്തിനായി ഉപയോഗിച്ചിരുന്ന ഗർഡറുകൾ തെന്നിമാറിയതാണ് പാലത്തിന്റെ തകർച്ചയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.മുംബൈ – അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴിയാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി. പാലം തകർന്നതിൽ എൻഎച്ച്എസ്ആർസിഎൽ അന്വേഷണം ആരംഭിച്ചു.പാലത്തിന് ഘടനാപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha