കുതിച്ചുകയറി ബിറ്റ്കോയിനും ഡോളറും ഓഹരി വിപണിയും
ട്രംപ് അധികാരത്തിലെത്തുമെന്ന സൂചനകള്‍ വന്നതോടെ കുതിച്ചുകയറി ബിറ്റ്കോയിനും ഡോളറും ഓഹരി വിപണിയും . ഇതിനൊപ്പം തന്നെ ഇന്ത്യൻ വിപണിയിൽ കണ്ട കുതിപ്പ് ട്രംപിന്‍റെ തിരിച്ചുവരവ് ഇന്ത്യക്ക് ഗുണമാകുമെന്നതിന്റെ സൂചനയാണ് കാണിക്കുന്നത്
ട്രംപ് അധികാരത്തിലേറുന്നുവെന്ന സൂചനകൾ പുറത്തുവന്നപ്പോൾ മുതൽ ഇന്ത്യൻ ഓഹരി വിപണിയും ഒപ്പം കുതിക്കാൻ തുടങ്ങി. ട്രംപിന്‍റെ മുന്നേറ്റത്തിനൊപ്പം തന്നെ കുതിച്ചുയർന്ന ഇന്ത്യൻ ഓഹരിവിപണിയും അതിനനുസരിച്ച് കുതിപ്പ് തുടർന്നു. സെൻസെക്സും നിഫ്റ്റിയും ഇന്ന് വലിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിറ്റ്കോയിന്‍ ആദ്യമായി 75,000 ഡോളര്‍ കടന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിറ്റ്കോയിന്‍ വില 9 ശതമാനത്തിലധികം ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസമായി ബിറ്റ്കോയിന്‍റെ വില 20.28 ശതമാനം ആണ് വര്‍ധിച്ചത്. ഒരു വര്‍ഷത്തിനിടെ 112 ശതമാനം ആണ് വിലയിലുണ്ടായ വര്‍ധന. ക്രിപ്റ്റോകറന്‍സി വിപണിക്ക് ട്രംപിന്‍റെ നയങ്ങള്‍ കൂടുതല്‍ അനുകൂലമാണെന്നാണ് ബിറ്റ്കോയിന്‍ നിക്ഷേപകരുടെ വിശ്വാസം.
സെൻസെക്സ് 700 പോയിന്റ് ഉയർന്ന് വീണ്ടും 80000 മാർക്ക് കടന്നു. നിഫ്റ്റിയുടെ കുതിപ്പാകട്ടെ 24400 മാർക്കും കടന്നാണ് മുന്നേറിയത്. ദീപാവലി മുഹൂർത്ത വ്യാപാരത്തിന് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ കനത്ത ഇടിവ് നേരിട്ട ഇന്ത്യൻ ഓഹരി വിപണിക്ക് ട്രംപ് അധികാരത്തിലേക്ക് എന്ന് ഉറപ്പായതോടെയാണ് വമ്പൻ ഉണർവിലേക്ക് തിരിച്ചെത്തിയത്. രാവിലെ വ്യാപാരം തുടങ്ങിയതുമുതൽ ഉയർച്ചയിലായിരുന്നു സൂചികകൾ. ഐ ടി കമ്പനി ഓഹരികൾ കാര്യമായ നേട്ടം ഉണ്ടാക്കി. ക്രിപ്റ്റോ കറൻസികളും നേട്ടം ഉണ്ടാക്കി. ക്രൂഡ് ഓയിൽ വിലയാകട്ടെ 2 ശതമാനം കുറഞ്ഞ് ബാരലിന് 70 ഡോളർ ആയിട്ടുണ്ട്. സെൻസെക്‌സ് സൂചികയിൽ ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.
ട്രംപ് വരുന്നതോടെ ക്രിപ്റ്റോകറന്‍സികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതിനും വിപണി സ്വാതന്ത്ര്യത്തിനുമുള്ള കൂടുതല്‍ അനുകൂലമായ തീരുമാനങ്ങളും നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ബിറ്റ്കോയിന്‍റെ കുതിച്ചുചാട്ടത്തിന് പുറമേ, മറ്റൊരു ക്രിപ്റ്റോകറന്‍സിയായ ഈതറിന്‍റെ മൂല്യത്തിലും ഗണ്യമായ ഉയര്‍ച്ച കണ്ടു. 7.5% നേട്ടമാണ് ഈതര്‍ കൈവരിച്ചത്. എല്ലാ ക്രിപ്റ്റോ ആസ്തികളുടെയും മൊത്തം വിപണി മൂല്യം ഏകദേശം 11 ശതമാനം വര്‍ധിച്ച് 2.5 ട്രില്യണ്‍ ഡോളറിലെത്തി. എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള ഗണ്യമായ ഒഴുക്കും ക്രിപ്റ്റോ കറന്‍സികള്‍ക്ക് അനുകൂലമായി. ബിറ്റ്കോയിന്‍ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ക്ക് (ഇടിഎഫ്) യുണൈറ്റഡ് സ്റ്റേറ്റ്സ് റെഗുലേറ്ററി അംഗീകാരം നല്‍കിയിരുന്നു. അപകട സാധ്യതയുള്ള വികേന്ദ്രീകൃതമായ പ്ലാറ്റ്ഫോമുകളിലൂടെ കടന്നുപോകുന്നതിന് പകരം ലൈസന്‍സുള്ള കമ്പനിയുടെ പിന്തുണയോടെ കൂടുതല്‍ നിയന്ത്രിതമായ രീതിയില്‍ കിപ്റ്റോ വിപണിയിലേക്ക് പ്രവേശിക്കാന്‍ സ്പോട്ട് ബിറ്റ്കോയിന്‍ ഇടിഎഫ് സഹായിക്കും.
https://www.facebook.com/Malayalivartha