ബസിലെ സോക്കറ്റിൽ ചാർജ്ജർ കുത്തിയ 18കാരന് ദാരുണാന്ത്യം
നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് മൊബൈൽ ഫോണുകൾ. കുട്ടികള്‍ മുതൽ മുതിര്‍ന്നവര്‍ വരെ എല്ലാവരും ഏത് സമയത്തും എന്തിനും ഉപയോഗിക്കുന്ന ഒന്നായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു. പലരുടെയും ദൈനംദിന കാര്യങ്ങൾ പോലും ഫോണുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
കിടന്നുറങ്ങുമ്പോഴും ഭക്ഷണം കഴിക്കുബോഴും യാത്രചെയുമ്പോഴും കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തവർ വളരെ ചുരുക്കമാണ് . അത്തരമൊരു സംഭവമാണ് ഇപ്പോൾ റിപ്പോർട് ചെയ്യുന്നത്
ബസ്സിൽ യാത്രചെയ്യുന്ന പതിനെട്ടുകാരൻ ഫോൺ ചാർജിന് വച്ച ശേഷം കയ്യിൽ ഫോൺ വച്ച് നിൽക്കുകയായിരുന്നു . കുട്ടി നിലവിളിച്ചതോടെയാണ് സംഭവം ബസിലെ സഹയാത്രികർ ശ്രദ്ധിക്കുന്നത്. ഇടത് കയ്യിലും വിരലുകളിലും ഗുരുതരമായ പൊള്ളൽ 18കാരന് സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ചാർജ് ചെയ്യാൻ ഉപയോഗിച്ച കേബിൾ ഉരുകിയ നിലയിലാണ് ഉള്ളത്. വായിൽ നിന്നും നുരയും പതയും വരുന്ന നിലയിലായിരുന്നു 18കാരനുണ്ടായിരുന്നത്. ബസ് ജീവനക്കാർ ഉടൻ തന്നെ വിവരം അവശ്യ സേനയെ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ അവശ്യ സേനാംഗങ്ങളാണ് 18കാരന്റെ മരണം സ്ഥിരീകരിച്ചത്. മരണ കാരണം സ്ഥിരീകരിക്കാൻ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുമെന്ന് പൊലീസ് വിശദമാക്കിയിട്ടുണ്ട്. 18കാരന്റെ ബന്ധുക്കളേയും പൊലീസ് ഇതിനോടകം അപകടം വിവരം അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയമിക്കുമെന്നാണ് മലേഷ്യൻ ഗതാഗത മന്ത്രി ആന്തണി ലോക് വിശദമാക്കിയിട്ടുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി.
https://www.facebook.com/Malayalivartha