Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാളരാത്രി കണ്ട് ലെബനൻ..! ഹിസ്ബുള്ളയുടെ 120 റോക്കറ്റുകൾക്ക് ഒരൊറ്റ മറുപടി..! ഇറാന്റെ മിസൈലുകളെ കത്തിച്ച് IDF

08 NOVEMBER 2024 10:30 AM IST
മലയാളി വാര്‍ത്ത

ലെബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. കിഴക്കൻ ലബനനിലെ ബാൽബെക്ക് നഗരത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ടെന്നും അൻപതിലേറെ പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. ഈ പ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള സമയവും നൽകിയിരുന്നു.

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ബെയ്റൂട്ട് രാജ്യാന്തര വിമാനത്താവളത്തിനടുത്തും ഇസ്രയേൽ ആക്രമണം നടന്നു. ഇന്ന് പുലർച്ചെ നാലു തവണ ആക്രമണമുണ്ടായതായാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം ലബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്.

 

 

നേരത്തെ, ഇറാനുമായും ഹമാസുമായുമുള്ള യുദ്ധം രൂക്ഷമായിരിക്കെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റിനെ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പുറത്താക്കിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ഗല്ലാന്റിനെ നെതന്യാഹു പുറത്താക്കിയത്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് നെതന്യാഹുവിന്റെ ഈ തീരുമാനം..

അമേരിക്കന്‍ പ്രസിഡന്റ് പദം ഡൊണാള്‍ഡ് ട്രംപ് ഉറപ്പിച്ചതിന് പിന്നാലെ ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തില്‍ ഹിസ്ബുള്ള ഭീകരര്‍ റോക്കറ്റാക്രമണം നടത്തി നല്‍കുന്നത് ആക്രമണം തുടരുമെന്ന സന്ദേശം. ഇസ്രയേല്‍ ലബനനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ഹിസ്ബുള്ള റോക്കറ്റ് വര്‍ഷമാണ് നടത്തിയത്. ഇസ്രയേലിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ ഒന്നായ ബെന്‍ഗുരിയോണിലാണ് റോക്കറ്റ് വന്ന് പതിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഇവിടെ നിന്നുളള വിമാന സര്‍വ്വീസുകള്‍ പലതും വൈകുകയും തടസപ്പെടുകയും ചെയ്തു. ട്രംപ് അധികാരത്തിലെത്തുമ്പോള്‍ ഇസ്രയേലിന് കരുത്ത് കൂടുമെന്ന വിലയിരുത്തല്‍ സജീവമാണ്. എന്നാല്‍ ഇതിനെ തങ്ങള്‍ ഭയക്കുന്നില്ലെന്ന സന്ദേശമാണ് ആക്രമണം നല്‍കുന്നത്.

 

 

വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ സെറിഫിന്‍ എയര്‍ബേസ് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കിയത്. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിലും പതിച്ചിട്ടുണ്ട്. കാറിന് കേടുപാടുകള്‍ സംഭവിച്ചു എങ്കിലും ആളപായം ഉണ്ടായില്ല. ഹിസ്ബുള്ള അയച്ച റോക്കറ്റുകളില്‍ ഒന്ന് മാത്രമാണ് ഇസ്രയേലിലേക്ക് കടന്ന് കയറിയത്. ഇന്നലെ 120 ഓളം റോക്കറ്റുകളാണ് ലബനനില്‍ നിന്ന് ഇസ്രയേലിലേക്ക് ഭീകരര്‍ അയച്ചത്. ഒന്നൊഴികെ എല്ലാ റോക്കറ്റുകളും പ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രയേല്‍ വ്യക്തമാക്കി.

ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതേ സമയം സെരിഫിന്‍ എയര്‍ബേസ് ലക്ഷ്യമിട്ട് തങ്ങള്‍ ഇതാദ്യമായിട്ടാണ് ആക്രമണം നടത്തുന്നതതെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കിയിരിക്കുന്നത്. ഹൈഫ നഗരത്തിലെ നേവല്‍ബേസും ആക്രമിച്ചതായി ഹിസ്ബുള്ള വ്യക്തമാക്കി. ഇത് നാലാം തവണയാണ് ഹിസ്ബുള്ള ഇവിടെ ആക്രമണം നടത്തുന്നത്. ഹൈഫാ നഗരത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റെല്ലാ മേരിസ് നാവികത്താവളത്തിന് നേരേയാണ് ഹിസ്ബുളള മിസൈലുകളും ഡ്രോണുകളും അയച്ചത്.

അതേ സമയം ബെയ്റൂട്ടില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണം തുടരുകയാണ്. നഗരത്തിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാരകമായ ജിഹാദ് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ മിസൈലുകള്‍ ആദ്യമായാണ് ഹിസ്ബുള്ള പുറത്തെടുക്കുന്നത്. 2023 സെപ്റ്റംബറില്‍ നടന്ന ഇറാന്റെ സൈനിക പരേഡില്‍ ജിഹാദ് മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

 

 

ഹൈഫയിലെ സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയ്ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായി. വിവിധ മേഖലകളിലുള്ള സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു. മറൗണ്‍ അല്‍-റാസിലെ സൈനിക താവളത്തിന് നേരെ തുടര്‍ച്ചയായി റോക്കറ്റ് ആക്രമണമുണ്ടായി. ഈ സമയത്ത് നിരവധി ഇസ്രായേല്‍ സൈനികര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് സൂചന. 810 ഹെര്‍മന്‍ ബ്രിഗേഡിന്റെ മാലെ ഗൊലാനി ബറാക്സിലുള്ള ആസ്ഥാനവും മെറോന്‍ വ്യോമതാവളവും ആക്രമിക്കപ്പെട്ടു. കിര്യത് ഷ്മോനയിലെ ഇസ്രായേല്‍ സൈനികര്‍ക്ക് നേരെയും റോക്കറ്റ് ആക്രമണവും നടന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (1 hour ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (1 hour ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (1 hour ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (2 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (2 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (3 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (3 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (3 hours ago)

മലയാളി എഴുത്തുകാരന്‍ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്‌കാരം....  (3 hours ago)

സജി ചെറിയാൻ ഫയലുകൾ തീർക്കുന്നു.... അറ്റകൈ പ്രയോഗത്തിന് ഫലം കാണുമോ? തീരുമാനം വൈകില്ല  (4 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (4 hours ago)

പൊന്നേ...ചതിക്കല്ലേ..!സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്..!ഒറ്റ ദിവസംകൊണ്ട് വമ്പൻ മാറ്റം വീണ്ടും നിരാശ,സംഭവിക്കുന്നത്  (4 hours ago)

ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...  (4 hours ago)

കയ്യക്ഷരത്തിൽ കുടുങ്ങി മൂന്നെണ്ണവും ഗജഫ്രോഡുകൾ..?അമ്മുവിനെ കൊന്നത്ത്.?? തെളിവികൾ പുറത്ത്  (4 hours ago)

Malayali Vartha Recommends