കണ്ണീര്‍ക്കാഴ്ചയായി... നിര്‍മാണത്തിലിരുന്ന മേല്‍പ്പാലത്തിന്റെ അലുമിനിയം ഗര്‍ഡര്‍ പതിച്ച് പൊലീസുകാരന് ദാരുണാന്ത്യം...
കണ്ണീര്‍ക്കാഴ്ചയായി... നിര്‍മാണത്തിലിരുന്ന മേല്‍പ്പാലത്തിന്റെ അലുമിനിയം ഗര്‍ഡര്‍ പതിച്ച് പൊലീസുകാരന് ദാരുണാന്ത്യം... ബൈക്കില്‍ പോകവേയാണ് ശരീരത്തില്‍ ഗര്‍ഡര്‍ പതിച്ചത്.
1000 കിലോഗ്രാം ഭാരമുള്ള അലുമിനിയം ഗര്‍ഡര്‍ വീണ് വിജേന്ദ്ര സിംഗ് എന്ന 45 കാരനാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ നകാഹയില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനിടെയാണ് അപകടം നടന്നത്. ക്രെയിന്‍ ഉപയോഗിച്ച് ഗര്‍ഡര്‍ ഉയര്‍ത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്്.
ക്രെയിനിലെ തകരാര്‍ കാരണം കൂറ്റന്‍ ഗര്‍ഡര്‍ നിലംപതിക്കുകയായിരുന്നു. ഇതുവഴി ബൈക്കില്‍ വരികയായിരുന്ന ഹരിദ്വാര്‍ സ്വദേശിയായ വിജേന്ദ്ര സിംഗിന്റെ ദേഹത്താണ് ഗര്‍ഡര്‍ പതിച്ചത്. സിംഗ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ബൈക്കില്‍ കൂടെയുണ്ടായിരുന്ന സിംഗിന്റെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും ദേഹത്ത് പതിച്ച ഗര്‍ഡര്‍ നീക്കം ചെയ്യാന്‍ കഠിനമായി ശ്രമിക്കേണ്ടി വന്നു. പൊലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്), ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) എന്നിവയിലെ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. അപകടത്തിന് ശേഷം ക്രെയിന്‍ ഓപ്പറേറ്റര്‍ ഓടി രക്ഷപ്പെട്ടെന്നും കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ്.
"
https://www.facebook.com/Malayalivartha