ഇറാനെ...കാലൻ ദേ വരുന്നു..! ട്രംപിന്റെ കറുത്ത ബാഗിൽ ശത്രുവിനെ കത്തിക്കാനുള്ള രഹസ്യം..? ഇസ്രയേലിന്റെ നീക്കം..!
ഇസ്രായേലിന്റെ പുതിയ പ്രതിരോധ മന്ത്രിയായി ഇസ്രായേൽ കാറ്റ്‌സ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നേരത്തെ ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു കാറ്റ്‌സ്. രാജ്യത്തിന്റെ ശത്രുക്കളെ പൂർണമായും പരാജയപ്പെടുത്തുമെന്ന് സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ കാറ്റ്‌സ് പറഞ്ഞു. പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റിനെ മന്ത്രിസഭയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. യോവ് ഗാലന്റിന്റെ നേതൃത്വത്തിൽ സൈനിക ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കം.ട്രംപിനായി നെതന്യാഹു പ്രതിരോധ മന്ത്രിയെ തെറിപ്പിച്ച്പാതയൊരുക്കി..
ദോഹയിൽ ഇനി ഹമാസിന്റെ സാന്നിധ്യം അംഗീകരിക്കാനാവില്ലന്ന് ഖത്തറിനെ അറിയിച്ച് അമേരിക്ക. അതോടെ ഹമാസിനെതിരെ യൂഎസ് കടുത്ത നിക്കാതിരുങ്ങുന്നു എന്നാണ് മനസിലാകുന്നത്. സയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാനും, ബന്ദികളെ കൈമാറുന്നത് സംബന്ധിച്ചുള്ള ഉടമ്പടിയും സംബന്ധിച്ചുള്ള പുതിയ നിർദേശം അംഗീകരിക്കില്ലെന്ന് ഹമാസ് തീരുമാനത്തിനെതിരെ അമേരിക്ക ഇപ്പോൾ ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടിരിക്കുനന്ത് .
ഇത് സംബന്ധിച്ച് പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെയാണ് . ആഴ്ചകൾക്ക് മുൻപും ഹമാസിന്റെ ഭാഗത്ത് നിന്ന് സമാന നീക്കമുണ്ടായതോടെയാണ് ഇനിയും ഖത്തറിൽ ഹമാസ് നേതാക്കളുടെ സാന്നിധ്യം അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക അറിയിച്ചത്. രാജ്യത്തുള്ള ഹമാസിന്റെ രാഷ്‌ട്രീയകാര്യ സമിതി ഓഫീസ് അടച്ചുപൂട്ടണമെന്നും, ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നുമാണ് അമേരിക്ക ഖത്തറിനെ അറിയിച്ചതെന്ന് മുതിർന്ന യുഎസ് നയതന്ത്ര ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
10 ദിവസം മുൻപ് ഖത്തർ ഈ ആവശ്യം ഹമാസ് നേതാക്കളെ അറിയിച്ചതായും ഇദ്ദേഹം അവകാശപ്പെടുന്നു.ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ അമേരിക്കയ്‌ക്കും ഈജിപ്തിനും പുറമെ മധ്യസ്ഥ ചർച്ചകളിൽ നിർണായക സ്വാധീനം ചെലുത്തുന്നത് ഗൾഫ് രാജ്യമായ ഖത്തറാണ്. ഒരു വർഷത്തിലധികമായി വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല.
ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ട് വയ്‌ക്കുന്ന നിർദേശങ്ങളെല്ലാം ഹമാസ് തള്ളുന്നതാണ് അനിശ്ചിതാവസ്ഥയ്‌ക്ക് കാരണമാകുന്നത്. 2012ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ സമയത്താണ് ഡമാസ്‌കസിലെ രാഷ്ട്രീയകാര്യ സമിതി ഹമാസ് പൂട്ടുന്നത്. ഇതോടെ ഹമാസുമായി സംസാരിക്കാനുള്ള ഒരു ചാനല്‍ തുറക്കണമെന്ന് ഖത്തറിന് അമേരിക്ക നിര്‍ദേശം നല്‍കി. അതിന് പിന്നാലെയാണ് ഹമാസ് നേതാക്കളെ ഖത്തര്‍ സ്വീകരിച്ചതെന്ന് റിപോര്‍ട്ട് പറയുന്നു.തൂഫാനുല്‍ അഖ്‌സക്ക് ശേഷം നൂറിലധികം ഇസ്രായേലി തടവുകാരെ വിട്ടുനല്‍കാന്‍ ഖത്തറിലെ ചര്‍ച്ചകള്‍ സഹായിച്ചുവെന്നാണ് അമേരിക്ക വിലയിരുത്തുന്നത്.
എന്നാല്‍, ഗസയില്‍ നിന്ന് ഇസ്രായേലി സൈന്യം പിന്‍മാറാതെ ഇനി ആരെയും വിടില്ലെന്നാണ് ഹമാസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ സഖ്യകക്ഷികളായ രാജ്യങ്ങളൊന്നും ഹമാസിന് സ്ഥാനം നല്‍കരുതെന്നാണ് അമേരിക്കയുടെ നിലപാട്.ഗസയില്‍ തടവിലുള്ള ഇസ്രായേലികളുടെ മോചനക്കാര്യം അടുത്തിടെ ഈജിപ്റ്റിലെ കെയ്‌റോവില്‍ നടന്ന ചര്‍ച്ചകളിലും ഉയര്‍ന്നുവന്നിരുന്നു. അതും പരാജയപ്പെട്ടതോടെയാണ് അമേരിക്ക ഖത്തറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് റിപോര്‍ട്ട് പറയുന്നു. ഖത്തര്‍ നിലപാട് മാറ്റിയ സാഹചര്യത്തില്‍ തുര്‍ക്കിയില്‍ ഹമാസ് പുതിയ ഓഫിസ് തുറക്കാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ട് പറയുന്നു. അടുത്തിടെ ഹമാസ് നേതാക്കള്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha