തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു
തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമയില്‍ നിറസാന്നിധ്യമായ സ്വഭാവനടനാണ് വിടവാങ്ങിയത്. സംസ്‌കാരം ഇന്നു നടക്കും.
വാര്‍ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം.അദ്ദേഹത്തിന്റെ മരണം മകന്‍ മഹാദേവന്‍ സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചു. 1944 ഓഗസ്റ്റ് 1ന് ജനിച്ച ഡല്‍ഹി ഗണേഷ്, 1976ല്‍ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.
രജനീകാന്ത്, കമല്‍ഹാസന്‍, വിജയകാന്ത് എന്നിവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച ഗണേഷിന് 1979ല്‍ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരമാര്‍ശവും ലഭിച്ചിട്ടുണ്ട്. ധ്രുവം, ദേവാസുരം, കാലാപാനി, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയവയാണ് ഡല്‍ഹി ഗണേഷിന്റെ മലയാള ചിത്രങ്ങള്‍. ഇന്ത്യന്‍ 2 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. നായകന്‍ (1987), മൈക്കിള്‍ മദന കാമ രാജന്‍ (1990) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ ഡല്‍ഹി ഗണേഷ് ഏറെ പ്രശംസ പിടിച്ചുപറ്റി.സിന്ധു ഭൈരവി (1985), അപൂര്‍വ സഹോദരങ്ങള്‍ (1989), ആഹാ..! (1997), തെന്നാലി (2000), എങ്കമ്മ മഹാറാണി (1981) എന്നീ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യന്‍ 2വിലാണ് ഒടുവില്‍ വേഷമിട്ടത്.
മഴലൈ പട്ടാളം എന്ന ചിത്രത്തില്‍ കന്നഡ നടന്‍ വിഷ്ണു വര്‍ധന് ശബ്ദം നല്‍കിയത് ഡല്‍ഹി ?ഗണേഷാണ്. ചിരഞ്ജീവി, പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, നെടുമുടി വേണു എന്നിവര്‍ക്ക് തമിഴില്‍ ശബ്ദമായത് ഡല്‍ഹി ഗണേഷായിരുന്നു.1979-ല്‍ പാസി എന്ന ചിത്രത്തിലൂടെ തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 1994-ല്‍ കലൈമാമണി പുരസ്‌കാരവും ഡല്‍ഹി ഗണേഷ് സ്വന്തമാക്കി.
തമിഴിന് പുറമേ മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തിയിട്ടുണ്ട് അദ്ദേഹം. ധ്രുവം, ദേവാസുരം, ദ സിറ്റി, കാലാപാനി, കീര്‍ത്തി ചക്ര, പോക്കിരി രാജ, പെരുച്ചാഴി, ലാവെന്‍ഡര്‍, മനോഹരം എന്നിവയാണ് ഡല്‍ഹി ഗണേഷിന്റെ മലയാളചിത്രങ്ങള്‍. തെലുങ്കില്‍ ജൈത്ര യാത്ര, പുണ്ണമി നാഗു, നായുഡമ്മ എന്നീ ചിത്രങ്ങളിലും ഹിന്ദിയില്‍ ദസ്, അജബ് പ്രേം കി ഗസബ് കഹാനി, ചെന്നൈ എക്‌സ്പ്രസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
https://www.facebook.com/Malayalivartha