വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി നീട്ടി....
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി 2026 ജൂലൈ വരെ നീട്ടി. നവംബര്‍ 30-ന് അദ്ദേഹം വിരമിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.വിക്രം മിസ്രി ഐഎഫ്എസ് 1989 ബാച്ച് ഉദ്യോഗസ്ഥനാണ് .
2026 ജൂലൈ 14 വരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയോ ആണ് വിദേശകാര്യ സെക്രട്ടറിയായി അദ്ദേഹത്തിന്റെ കാലാവധി നീട്ടിയത്. ജൂലൈ 15നാണ് അദ്ദേഹം ഇന്ത്യയുടെ 35ാമത് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റെടുത്തത്.
വിദേശകാര്യ മന്ത്രാലയത്തിന് പുറമെ പ്രധാനമന്ത്രിയുടെ ഓഫിസിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ടായിരുന്നു. 2019 ജനുവരി മുതല്‍ 2021 ഡിസംബര്‍ വരെ ചൈനയിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു വിക്രം മിസ്രി. സ്പെയിനിലെയും മ്യാന്മറിലെയും അംബാസഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
2022 ജനുവരി 1 മുതല്‍ 2024 ജൂലൈ 14 വരെ രാജ്യത്തിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha