ഒളിവില്‍ പോയ പ്രതികള്‍ക്കായ് പ്രത്യേക അന്വേഷണ സംഘം... കണ്ടെത്തിയത് 27 വര്‍ഷം മുമ്പ് നടന്ന മോഷണക്കേസിലെ പ്രതിയെ
തമിഴ്‌നാട് മധുരൈയില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചപ്പോള്‍ കണ്ടെത്തിയത് 27 വര്‍ഷം മുമ്പ് നടന്ന മോഷണക്കേസിലെ പ്രതിയെ. ശിവകാശി സ്വദേശിയായ 55 കാരനെ മധുര ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. 1997-ല്‍ നടന്ന കവര്‍ച്ചയില്‍ 60 രൂപയാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്. ഈ തുക അടുത്ത കാലം വരെ കണക്കില്‍ പെടാത്തതായിരുന്നു.
ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന കേസുകള്‍ കണ്ടെത്താന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ശൂരകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍മാരായ സന്താനപാണ്ഡ്യന്‍, പനീര്‍ശെല്‍വന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒളിവില്‍ പോയ പ്രതികളെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തി. തെപ്പക്കുളം പോലീസ് സ്റ്റേഷനിലെ കവര്‍ച്ച കേസിലാണ്, ഇരയില്‍ നിന്ന് 60 രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ പ്രതിയെ കണ്ടെത്തുന്നത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ ജക്കത്തോപ്പ് സന്ദര്‍ശിച്ച് പനീര്‍ സെല്‍വം ശിവകാശിയിലേക്ക് മാറിയെന്ന് കണ്ടെത്തിയതോടെയാണ് വഴിത്തിരിവായത്. കുടുംബത്തോടൊപ്പം സ്വസ്ഥമായ ജീവിതം നയിച്ചു വരികയായിരുന്നു പ്രതി. പോപ്പുലേഷന്‍ സര്‍വേയര്‍മാരുടെ മറവില്‍ വേഷം മാറിയെത്തിയ പോലീസ് സംഘം ഇയാളുടെ കുടുംബത്തെ സമീപിക്കുകയായിരുന്നു. ശേഷം ഇയാളുടെ ഐഡന്റിറ്റി സ്ഥിരീകരിച്ച ശേഷമാണ് കുറ്റകൃത്യം നടന്ന് 27 വര്‍ഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha