കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി പരമോന്നത കോടതി.... കേസില്‍ പ്രതികളോ കുറ്റക്കാരോ ആയതിന്റെ പേരില്‍ ഒരാളുടെ വീട് ഇടിച്ചു നിരത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി....

പ്രതിയെ കുറ്റക്കാരെന്നു വിധിച്ച് വീട് ഇടിച്ചു നിരത്തുന്നതിനു തീരുമാനമെടുക്കാനായി സര്‍ക്കാര്‍ ജഡ്ജിയല്ലെന്ന്, ജസ്റ്റിസുമാരായ ബിആര്‍ ഗവായിയും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ച് പറഞ്ഞു.
സ്ത്രീകളും കുട്ടികളും രാത്രിയില്‍ തെരുവില്‍ അലയുന്നതു കാണുന്നത് സന്തോഷമുള്ള കാര്യമല്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.പതിനഞ്ചു ദിവസം മുമ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാതെ ഒരു കെട്ടിടവും പൊളിക്കരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ കോടതി വ്യക്തമാക്കി. പൊളിക്കല്‍ വിഡിയോയില്‍ ചിത്രീകരിക്കണം. ഭരണഘടനയും ക്രിമിനല്‍ നിയമവും അനുസരിച്ച് കേസില്‍ പ്രതികളാവുന്നവര്‍ക്കും കുറ്റവാളികള്‍ക്കും ചില അവകാശങ്ങളൊക്കെയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി .
"
https://www.facebook.com/Malayalivartha