നൈഹാട്ടി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനിടെ നടന്ന വെടിവയ്പ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു
നൈഹാട്ടി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനെ നടന്ന വെടിവയ്പ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. ബംഗാളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് നടന്നത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നൈഹാട്ടി മണ്ഡലത്തില്‍ ജഗത്ദാലിലുണ്ടായ വെടിവയ്പ്പിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അശോക് സാവു കൊല്ലപ്പെട്ടത്. വെടിവയ്പ്പിനു പിന്നാലെ അശോകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അശോകിന്റെ മരണവാര്‍ത്ത പരന്നതിനു പിന്നാലെ പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. നോര്‍ത്ത് 24 പര്‍ഗാനാസിലെ ജില്ലാ അധികാരികളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ആക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
2023ലും അശോക് ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് ബാരക്പൂര്‍ പൊലീസ് കമ്മിഷണര്‍ അലോക് രജോറിയ പറഞ്ഞു.''ഞങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു''- അലോക് പറഞ്ഞു. ബംഗാളിലെ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ 41 പരാതികളാണ് ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിഷനു ലഭിച്ചത്. ഇതില്‍ 16 പരാതികള്‍ ബിജെപിയാണ് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha