ന്യൂഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം ഏറ്റവും മോശം നിലവാരത്തിലേക്കെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം ഏറ്റവും മോശം നിലവാരത്തിലേക്കെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എ.ക്യു.ഐ) 429 ആയി ഉയര്‍ന്നതെന്ന് അധികൃതര്‍ .
കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് തലസ്ഥാനത്ത് മലിനീകരണ തോത് കുത്തനെ ഉയര്‍ന്നത്. ചൊവ്വാഴ്ചഎ.ക്യു.ഐ 334 ആയിരുന്നു.സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സി.പി.സി.ബി) കണക്കനുസരിച്ച് ഡല്‍ഹിയിലെ 36 നിരീക്ഷണ സ്റ്റേഷനുകളില്‍ 30 എണ്ണവും 'സീരിയസ്' വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം റിപ്പോര്‍ട്ട് ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരം വരെ തുടര്‍ച്ചയായി 14 ദിവസം നഗരത്തിലെ വായുവിന്റെ ഗുണനിലവാരം 'വളരെ മോശം' എന്ന വിഭാഗത്തിലായിരുന്നു.
"
https://www.facebook.com/Malayalivartha