അമേരിക്കന്‍ കാബിനെറ്റില്‍ ഇനി വടക്കഞ്ചേരിക്കാരനായ വിവേക് രാമസ്വാമിയും ..
അധികാരത്തിലേറുംമുമ്പേ അമേരിക്കയിൽ മാത്രമല്ല, ലോകമെമ്പാടും തന്നെ ചലനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജനുവരിയിലാണ് പ്രസിഡന്റ് സ്ഥാനമേൽക്കുന്നതെങ്കിലും തന്റെ ക്യാബിനറ്റിലേക്കുള്ള അംഗങ്ങളെ നിയമിക്കുന്ന തിരക്കിലാണ് അദ്ദേഹം. ട്രംപിന്റെ ക്യാബിനറ്റിൽ 39കാരൻ വിവേക് രാമസ്വാമിയും ഉണ്ടാകുമെന്നതിൽ കേരളത്തിനും അഭിമാനിക്കാം. ട്രംപ് പുതുതായി അവതരിപ്പിക്കുന്ന വകുപ്പും അതിനെ നിയന്ത്രിക്കാൻ നിയമിക്കപ്പെട്ട രണ്ട് പുതുമുഖങ്ങളുമാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ച.
യുഎസിൽ പുതിയ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്‌കും വിവേക് രാമസ്വാമിയും വരുന്നു എന്നത് തന്നെയാണ് ഏറ്റവും ശ്രദ്ധേയമായ വിഷയം ..പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/DOGE) ചുമതല വഹിക്കാൻ ട്രംപ് തിരഞ്ഞെടുത്തത് സാക്ഷാൽ ഇലോൺ മസ്കിനെയും റിപ്പബ്ലിക്കൻ പാർട്ടി അംഗമായ വിവേക് രാമസ്വാമിയെയും. ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്‍എക്സ്, എക്സ് (ട്വിറ്റർ) എന്നിവയുടെ മേധാവിയുമാണ് മസ്ക്. . ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് തന്നെയാണ് ഏജൻസിയുടെ തലപ്പത്തേക്ക് ഇരുവരെയും തിരഞ്ഞെടുത്തതും. യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപിന് പണവും പിന്തുണയും നൽകിയ മസ്‌കിനും വിവേക് രാമസ്വാമിക്കും ഇതോടെ ട്രംപ് സര്‍ക്കാരില്‍ നിര്‍ണായക ഉത്തരവാദിത്വമാണുണ്ടാകുക.
ഇവർ സര്‍ക്കാരിന്റെ ഭാഗമല്ലെങ്കിലും പുറത്തുനിന്ന് ഉപദേശവും മാര്‍ഗനിര്‍ദേശവുമായി വൈറ്റ് ഹൗസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഈ ഏജൻസി ഫെഡറല്‍ ഗവണ്‍മെന്റിനുള്ളിലോ പുറത്തോ നിലനില്‍ക്കുമോ എന്നത് ഇതുവരെ വ്യക്തമല്ലെങ്കിലും, കോണ്‍ഗ്രസിന്റെ നടപടിയില്ലാതെ ഒരു ഔദ്യോഗിക സര്‍ക്കാര്‍ ഏജന്‍സി സൃഷ്ടിക്കാന്‍ കഴിയില്ല.
വിപ്ലവകരമായ പരിഷ്‌കരണങ്ങള്‍ക്ക് ട്രംപ് തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം. ബ്യൂറോക്രസിയുടെ ചട്ടക്കൂടുകള്‍ ലഘൂകരിക്കുക, അധിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, ചെലവുചുരുക്കല്‍, ഫെഡറല്‍ ഏജന്‍സികളെ പുന:സംഘടിപ്പിക്കുക എന്നിവയും പുതിയ സംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്. 2026 ജൂലൈ 4-നകം ഏജൻസിയുടെ പ്രവർത്തനം അവസാനിക്കുമെന്നും സ്വാതന്ത്ര്യ പ്രഖ്യാപനം ഒപ്പിട്ടതിൻ്റെ 250-ാം വാർഷികത്തിൽ ചെറുതും കാര്യക്ഷമവുമായ ഒരു സർക്കാർ രാജ്യത്തിന് ഒരു സമ്മാനം ആയിരിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ല, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്, റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സ് എന്നിവയുടെ സിഇഒ ആണ് മസ്‌ക്. ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സ്ഥാപകനാണ് മലയാളി കൂടിയായ വിവേക് രാമസ്വാമി. 1985 ഓഗസ്റ്റ് 9ന് അമേരിക്കയിലെ ഒഹായോയിലാണ് വിവേകിന്റെ ജനനം. ഇക്കുറി റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ വിവേക് രാമസ്വാമിയും രംഗത്തുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ട്രംപിനുവേണ്ടി വഴിമാറി. ജന്മംകൊണ്ട് അമേരിക്കക്കാരൻ ആയതുകൊണ്ടാണ് വിവേകിന് പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചത്.
പാലക്കാട് വടക്കഞ്ചേരിയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ് വിവേകിന്റെ മാതാപിതാക്കള്‍. പാലക്കാട് വടക്കഞ്ചേരി ബാലവിഹാറിൽ സി.ആർ. ഗണപതി അയ്യരുടെ മകൻ വി.ജി. രാമസ്വാമിയാണ് വിവേകിന്റെ അച്ഛൻ. അമ്മ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമി.
അമ്മ ജെറിയാട്രിക് സൈക്യാട്രിസ്റ്റ്, അച്ഛന്‍ എന്‍ജിനിയര്‍. അനിയന്‍ ശങ്കറിനൊപ്പം സിന്‍സിനാറ്റിയിലാണ് വിവേക് ചെറുപ്പം ചിലവഴിച്ചത്. പഠനത്തില്‍ മിടുക്കനായിരുന്നു വിവേക്. പോരാത്തതിന് ദേശീയതലം ജൂനിയര്‍ ടെന്നീസ് കളിക്കാരനും. ഹാര്‍വാര്‍ഡില്‍നിന്ന് ബയോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ വിവേക് പിന്നീട് യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമപഠനവും നടത്തി. അവിടെ മെഡിസിന് പഠിക്കുകയായിരുന്ന അപൂര്‍വ തിവാരിയാണ് വിവേകിന്റെ ഭാര്യ . ലാരിംഗോളജിസ്റ്റും സര്‍ജനുമായ അപൂര്‍വയുമായി 2015-ല്‍ വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. തന്റെ പൗരസ്ത്യ വേരുകളെപ്പറ്റി അഭിമാനം കൂറുന്ന വിവേക് അറിയപ്പെടുന്ന വീഗന്‍ കൂടിയാണ്. തമിഴ് നന്നായി വഴങ്ങുന്ന വിവേകിന് സംസാരിക്കാനറിയില്ലെങ്കിലും മലയാളം കേട്ടാല്‍ മനസ്സിലാകും.
ഇതിനിടെ പുതിയ ഏജൻസിയുടെ പേരും ഇലോണ്‍ മസ്ക് പ്രൊമോട്ട് ചെയ്യുന്ന ക്രിപ്റ്റോ കറന്‍സിയുടെ പേരും തമ്മിലുള്ള സാമ്യം വലിയ ചർച്ചയായിട്ടുണ്ട്. പുതിയ ഏജൻസിയുടെ ചുരുക്കപ്പേര് ഡോഗ് എന്നും ട്രംപിന്‍റെ ക്രിപ്റ്റോ കറന്‍സിയുടെ പേര് ഡോഗ് കോയിന്‍ എന്നുമാണ്.
https://www.facebook.com/Malayalivartha