പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയന്‍ പുരസ്കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയന്‍ പുരസ്കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക. കോവിഡ് മഹാമാരിക്കാലത്ത് ഡൊമിനിക്കയ്ക്ക് മോദി നല്കിയ സംഭാവനകള്‍ക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്കുമാണ് പുരസ്കാരം.
ഈ മാസം 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ്ജ് ടൗണില്‍ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ ഡൊമിനിക്കന്‍ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ പുരസ്കാരം മോദിയ്ക്ക് സമ്മാനിക്കുമെന്ന് ഡൊമനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കാരികോം.രാജ്യത്തോടും മേഖലയോടുമുള്ള പ്രധാനമന്ത്രി മോദിയുടെ ഐക്യദാര്‍ഢ്യത്തിനുള്ള ഡൊമിനിക്കയുടെ നന്ദിയുടെ പ്രകടനമാണ് പുരസ്കാരമെന്നും അവാര്‍ഡ് വാഗ്ദാനം മോദി സ്വീകരിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി 70,000 ഡോസ് ആസ്ട്രസെനെക്ക വാക്സിന് നല്‍കിയതിനെ ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പരാമര്‍ശിച്ചു.
" fr
https://www.facebook.com/Malayalivartha