2024ലെ അവസാന സൂപ്പർമൂണിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം..സാധാരണ കാണുന്ന ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും..
ഇക്കൊല്ലം പ്രത്യക്ഷപ്പെടാൻ പോകുന്ന നാലാമത്തെ സൂപ്പർമൂണാണിത്.വീണ്ടും വലിയൊരു ആകാശക്കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് നാം. ബീവർ മൂൺ എന്നറിയപ്പെടുന്ന 2024-ലെ അവസാന സൂപ്പർമൂൺ നവംബർ 16 ന് ഇന്ത്യൻ സമയം രാവിലെ രണ്ടരയോടെ കാണാം. ചന്ദ്രനെ സാധാരണയേക്കാൾ വലുതും തെളിച്ചമുള്ളതുമാക്കുന്ന അതിമനോഹരമായ ഈ കാഴ്ച കാത്തിരിക്കുന്നത് വാന നിരീക്ഷകരുൾപ്പെടെ നിരവധി ആളുകളാണ്.
2024-ലെ നാലാമത്തെ സൂപ്പർമൂൺ കൂടിയാണിത്. ഇതിനു മുമ്പ് ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടായിരുന്നു. നവംബർ 15ന് ആകാശത്തേക്ക് നോക്കിയാൽ പതിവിൽ കാണുന്നതിനേക്കാൾ വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രനെ കാണാനാകും. ഇത്തവണത്തെ സൂപ്പർമൂണിനെ ബീവർ (Beaver Moon) എന്നാണ് വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റിലെ ബ്ലൂമൂൺ, സെപ്റ്റംബറിലെ ഹാർവെസ്റ്റ് മൂൺ, ഒക്ടോബറിലെ ഹണ്ടർ മൂൺ എന്നീ പ്രതിഭാസങ്ങൾക്ക് ശേഷം നവംബർ 15ന് പ്രത്യക്ഷപ്പെടുന്ന സൂപ്പർമൂൺ ആണ് ബീവർ.
നവംബർ 14 മുതൽ ബീവർ മൂണിന്റെ സാന്നിധ്യം തിരിച്ചറിയാം. 15നാണ് പ്രതിഭാസം പൂർണതോതിൽ ദൃശ്യമാകുന്നതെങ്കിലും 14നും 16നും ചെറിയതോതിൽ കാണാൻ കഴിയും. 15ന് ഇന്ത്യൻ സമയം 2.58 AM മുതൽ ബീവർ മൂൺ ദൃശ്യമാകും. .Space.com അനുസരിച്ച്, ഓഗസ്റ്റിലെ ബ്ലൂ മൂൺ, സെപ്റ്റംബറിലെ ഹാർവെസ്റ്റ് മൂൺ, ഒക്ടോബറിലെ ഹണ്ടേഴ്സ് മൂൺ എന്നിവയ്ക്ക് ശേഷം 2024-ൽ തുടർച്ചയായി സംഭവിക്കുന്ന നാല് സൂപ്പർമൂണുകളിൽ അവസാനത്തേതായിരിക്കും
https://www.facebook.com/Malayalivartha