ബോര്‍ഡ് പരീക്ഷയില്‍ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിബിഎസ്ഇ
2025ലെ ബോര്‍ഡ് പരീക്ഷയില്‍ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സിബിഎസ്ഇ. അത്തരമൊരു നയപരമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് സിബിഎസ്ഇ വിശദീകരിച്ചു.
2025ലെ ബോര്‍ഡ് പരീക്ഷകള്‍ക്കായി 10, 12 ക്ലാസുകളിലെ സിലബസില്‍ 15 ശതമാനം വരെ കുറവ് സിബിഎസ്ഇ നിര്‍ദേശിച്ചതായി ചില ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്തകള്‍ തള്ളി സിബിഎസ്ഇ രംഗത്ത് എത്തിയത്.
ബോര്‍ഡ് അത്തരത്തിലുള്ള അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. മൂല്യനിര്‍ണയ സമ്പ്രദായത്തിലോ പരീക്ഷാ നയത്തിലോ മാറ്റങ്ങള്‍ വരുത്തിയിട്ടുമില്ല. ബോര്‍ഡിന്റെ നയ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ചാനലുകള്‍ വഴിയോ മാത്രമേ പ്രസിദ്ധീകരിക്കൂ എന്നും സിബിഎസ്ഇ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha