വടക്കന്‍ ഗുജറാത്തിലെ പാടാന്‍ ജില്ലയില്‍ ശക്തമായ ഭൂചലനം....റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി
വടക്കന്‍ ഗുജറാത്തിലെ പാടാന്‍ ജില്ലയില്‍ ശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാത്രി 10.15ന് റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടന്നും ആളപായമില്ലെന്നും അധികൃതര്‍ .
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പാടാന്‍ ജില്ലയ്ക്ക് തെക്ക് പടിഞ്ഞാറ് 13 കിലോമീറ്റര്‍ അകലെയാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കല്‍ റിസര്‍ച്ച് (ഐഎസ്ആര്‍) അറിയിച്ചു. ശക്തമായ മുഴക്കത്തോടു കൂടിയാണ് ചലനം അനുഭവപ്പെട്ടതെന്നും ഉടന്‍ തന്നെ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയെന്നും നാട്ടുകാര്‍ .
ബനസ്‌കന്ത, സബര്‍കാന്ത, മെഹ്സാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജനങ്ങള്‍ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്ന് ഐഎസ്ആര്‍ അധികൃതര്‍ .
"
https://www.facebook.com/Malayalivartha