ഭാരതത്തിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമായ ലോക്മന്ഥന്‍ 2024ന് ഭാഗ്യനഗര്‍ വേദിയാകും
ഭാരതത്തിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമായ ലോക്മന്ഥന്‍ 2024ന് ഭാഗ്യനഗര്‍ വേദിയാകും. 21 മുതല്‍ 24 വരെ ഭാരതീയ നാടന്‍ കലകളുടെയും നാട്ടറിവുകളുടെയും സംഗമവേദിയായി ലോക്മന്ഥന്‍ മാറും.
ലോകമെമ്പാടുമുള്ള പുരാതന ഗോത്രപാരമ്പര്യങ്ങളുടെ പിന്മുറക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.21ന് മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍ ഉദ്ഘാടനം ചെയ്യും.
രാഷ്ട്രപതി ദ്രൗപദി മുര്‍മു ലോക്മന്ഥന്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ചടങ്ങില്‍ പ്രസംഗിക്കും. 24ന് ചേരുന്ന സമാപന പൊതുപരിപാടിയില്‍ തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, സാംസ്‌കാരികമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha