ഗുജറാത്തിലെ മഹേശന ജില്ലയിൽ ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി
ഗുജറാത്തിൽ ഭൂചലനം. ഇന്നലെ ഗുജറാത്തിലെ മഹേശന ജില്ലയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത് എന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.അക്ഷാംശം 23.71 N, രേഖാംശം 72.30 E എന്നിവയിലും 10 കിലോമീറ്റർ താഴ്ചയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.അഹമ്മദാബാദ്, ഗാന്ധിനഗര്‍, മെഹ്സാന തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ പരുക്കുകളോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
കഴിഞ്ഞ മാസവും ഗുജറാത്തിൽ ഭൂചലനമുണ്ടായി. അമ്രേലി ജില്ലയിൽ സവർ കുണ്ഡ്‌ലയിലും സമീപ ഗ്രാമങ്ങളിലും ഭൂചലനം. വൈകിട്ട് 5.20നാണ് ഭൂചലനം അനുഭവപ്പെട്ടത്. സവർ കുണ്ഡ്‌ല, മിതിയാല, ധാജ്‌ഡി, സക്രപാര തുടങ്ങിയ ഗ്രാമങ്ങളിലായിരുന്നു ഭൂചലനം .ഭൂചലനം ഉണ്ടായ ഉടൻ തന്നെ ധാരി ഗിർ ഗ്രാമങ്ങളിലെ ജനങ്ങൾ വീടൊഴിഞ്ഞു. റിക്‌ടർ സ്‌കെയിലിൽ 3.7 ആണ് ഭൂചലനത്തിൻ്റെ തീവ്രത രേഖപ്പെടുത്തിയത്. അക്ഷാംശം 21.247 ലും രേഖാംശം 71.105 ലുമാണ് ഭൂചലനം ഉണ്ടായതെന്നും ഗാന്ധിനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കൽ റിസർച്ച് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
https://www.facebook.com/Malayalivartha