യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ഉത്തര്‍പ്രദേശില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ ഡല്‍ഹി-ലക്നൗ ഹൈവേ സമീപത്തായാണ് ചുവന്ന സ്യൂട്ട്കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് സ്യൂട്ട്കേസ് തുറന്നത്. 25നും 30നും പ്രായത്തിനിടയിലുളള യുവതിയുടേതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
യുവതിയുടെ ശരീരത്താകമാനം മുറിവേറ്റ പാടുകളുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവസ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. പെട്ടിയില്‍ മൃതദേഹത്തെക്കൂടാതെ കുറച്ച് തുണികളും ഉണ്ടായിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
https://www.facebook.com/Malayalivartha