ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ...
ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. രാജ്യത്തിന്റെ സൈനികശേഷിക്ക് മുതല്‍ക്കൂട്ടാവുന്ന പരീക്ഷണമാണ് നടത്തിയതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.
1500 കിലോ മീറ്ററില്‍ കുടുതല്‍ പ്രഹരശേഷിയുള്ളതാണ് മിസൈല്‍. പരീക്ഷണത്തോടെ സൈനികശേഷിയില്‍ വലിയ പുരോഗതി കൈവരിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഡോ.എ.പി.ജെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്നും ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലിന്റെ പരീക്ഷണം നടത്തിയതെന്നും രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.
വിവിധ ട്രാക്കിങ് സംവിധാനങ്ങള്‍ മിസൈലിനിന്റെ പരീക്ഷണം സ്ഥിരീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന കൃത്യതയോടെയാണ് മിസൈലിന്റെ പരീക്ഷണം നടത്തിയതെന്നും വിവിധ ട്രാക്കിങ് സംവിധാനങ്ങള്‍ വിലയിരുത്തി. ഹൈദരാബാദിലെ ഡോ.എ.പി.ജെ അബ്ദുല്‍ കലാം മിസൈല്‍ കോംപ്ലെക്‌സ് ഡി.ആര്‍.ഡി.ഒയുമായി ചേര്‍ന്നാണ് മിസൈല്‍ വികസിപ്പിച്ചത്.
മുതിര്‍ന്ന ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ മിസൈലിന്റെ പരീക്ഷണം നടത്തി. പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ച ടീമിനെ പ്രതിരോധ മന്ത്രി, പ്രതിരോധ സെക്രട്ടറി, ഡി.ആര്‍.ഡി.ഒ ചെയര്‍മാന്‍ എന്നിവര്‍ അഭിനന്ദിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha