Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഝാന്‍സി മെഡിക്കല്‍ കോളജില്‍ തീപ്പിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു

17 NOVEMBER 2024 11:30 PM IST
മലയാളി വാര്‍ത്ത

ഝാന്‍സി മെഡിക്കല്‍ കോളജില്‍ തീപ്പിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 11 ആയി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തീപിടിത്തമുണ്ടായത് ഷോര്‍ട്ട് സര്‍ക്യൂട്ടിനാലാണെന്ന് സ്ഥിരീകരണം. മെഡിക്കല്‍ ഉപകരണങ്ങളിലെ പ്ലാസ്റ്റിക് കവറുകളിലേക്ക് തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. അപകടസമയത്ത് ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് വിവരം. നിലവില്‍ ചികിത്സയിലുള്ള മറ്റു 15 പേരും സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തീപ്പിടുത്തത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി.കേസിലെ എഫ്‌ഐആര്‍ വിവരങ്ങള്‍, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി, പരിക്കേറ്റവര്‍ക്ക് ചികിത്സ, ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒരാഴ്ചക്കകം നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. വെള്ളി രാത്രി 10.45ഓടെയായിരുന്നു സംഭവം. മെഡിക്കല്‍കോളജിലെ നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണവിഭാഗത്തില്‍ ഇന്‍ക്യുബേറ്ററിലുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഇന്ന് പെര്‍ത്തില്‍ തുടക്കം...  (17 minutes ago)

പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (7 hours ago)

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (7 hours ago)

വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!  (8 hours ago)

അദാനി ഗ്രൂപ്പുമായുള്ള കരാറുകള്‍ റദ്ദാക്കി കെനിയ  (8 hours ago)

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!  (8 hours ago)

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (9 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (9 hours ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (10 hours ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (10 hours ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (12 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (13 hours ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (13 hours ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (13 hours ago)

Malayali Vartha Recommends