നൈജീരിയയുടെ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് നൈജര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൈജീരിയയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ദേശീയ അവാര്‍ഡായ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് നൈജര്‍ സമ്മാനിച്ചു. നൈജീരിയയുടെ 'ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി നൈജര്‍' അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് മോദി. ഞാന്‍ ഇത് വളരെ വിനയത്തോടെ സ്വീകരിക്കുകയും ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നു.' അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസ്താവനയില്‍ മോദി പറഞ്ഞു.
മോദിക്ക് മറ്റൊരു രാജ്യം നല്‍കുന്ന പതിനേഴാമത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണിത്. പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് മോദി ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ആദ്യഘട്ടത്തില്‍ നൈജീരിയയിലെത്തിയത്. 17 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയ സന്ദര്‍ശിക്കുന്നത്.
ഞായറാഴ്ച നൈജീരിയയില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ ഫെഡറല്‍ ക്യാപിറ്റല്‍ ടെറിട്ടറി മന്ത്രി നൈസോം എസെന്‍വോ വൈക്ക് ഊഷ്മളമായി സ്വാഗതം ചെയ്തു, അബുജയിലെ 'നഗരത്തിലേക്കുള്ള താക്കോല്‍' അദ്ദേഹത്തിന് സമ്മാനിച്ചു. നൈജീരിയയിലെ ജനങ്ങള്‍ പ്രധാനമന്ത്രിക്ക് നല്‍കിയ വിശ്വാസത്തെയും ബഹുമാനത്തെയും പ്രതീകപ്പെടുത്തുന്നതാണ് ഈ താക്കോല്‍,'' എക്സ്റ്റിലെ ഒരു പോസ്റ്റില്‍ വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അബുജയില്‍ നിന്ന് മോദി ബ്രസീലിലേക്ക് പോകും.
https://www.facebook.com/Malayalivartha