ഉത്തരകൊറിയക്ക് അമേരിക്കയുടെ മുട്ടൻ പണി ഇനി രക്ഷിക്കില്ല കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്
റഷ്യക്കെതിരെ ദീർഘദൂര മിസൈലുകള്‍ പ്രയോഗിക്കാന്‍ യുക്രൈന് അനുമതി നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയ്ക്കുള്ളിലേക്ക് കൂടുതൽ കടന്ന് നാശനഷ്ടങ്ങള്‍ വിതയ്ക്കാന്‍ സാധിക്കുന്ന ലോംഗ് റേഞ്ച് മിസൈലുകൾ മിസൈലുകള്‍ നേരത്തെ തന്നെ അമേരിക്ക യുക്രൈന് വിതരണം ചെയ്തിരുന്നെങ്കിലും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഉത്തരകൊറിയന്‍ സൈനികരെ യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുപ്പിക്കാനുള്ള റഷ്യന്‍ നീക്കത്തിന് പിന്നാലെ അമേരിക്ക മുന്‍ നിലപാട് മാറ്റുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കന്‍ അനുമതി ലഭ്യമായതോടെ കസ്ക് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന എതിർ സേനയെയാകും യുക്രൈന്‍ ദീർഘദൂര മിസൈലുകള്‍ വെച്ച് ആക്രമിക്കുക. പുതിയ ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ സേനക്കൊപ്പം ഉത്തരകൊറിയന്‍ സേന ഈ മേഖലയിലേക്കാണ് എത്തിയിരിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബൈഡന്‍ ഭരണകൂടം മുന്‍നിലപാട് മാറ്റിയതെന്നും ശ്രദ്ധേയമാണ്. ട്രംപ് അധികാരത്തില്‍ വരുന്നതോടെ അമേരിക്കയില്‍ നിന്നും ലഭ്യമായി വരുന്ന പിന്തുണയില്‍ കുറവ് വരുമോയെന്ന ആശങ്ക യുക്രൈനും ശക്തമാണ്.
റഷ്യക്കെതിരെ ദീർഘദൂര മിസൈല്‍ പ്രയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് പ്രസിഡന്റ് വ്‌ലാദിമര്‍ സെലന്‍സ്‌കിയും യുക്രൈനെ പിന്തുണയ്ക്കുന്ന പല യൂറോപ്യന്‍ രാജ്യങ്ങളും നേരത്തെ മുതല്‍ തന്നെ അമേരിക്കയോടെ ആവശ്യപ്പെടുന്നുണ്ട്. യുഎസ് വിലക്ക് റഷ്യയുടെ സൈനിക നീക്കത്തെ തടയുന്നതിന് യുക്രൈന് മേല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ മറുവശത്താകട്ടെ പ്രഹരശേഷി കൂടിയ ദീർഘദൂര മിസൈല്‍ അടക്കം ഉപയോഗിച്ച് റഷ്യ ഉക്രൈന്റെ വിവിധ നഗരങ്ങളും ഇലക്ട്രിക്കൽ ഗ്രിഡുകളും നിരന്തരം ആക്രമിച്ച് തകർക്കുന്നത് തുടരുകയാണ്.
യുക്രൈന്‍ ദീർഘദൂര മിസൈല്‍ ഉപയോഗിക്കുന്നതിലൂടെ സംഘർഷം കൂടുതല്‍ രൂക്ഷമാകുമെന്ന വിലയിരുത്തലും ശക്തമാണ്. പുതിയ സാഹചര്യത്തില്‍ പോരാട്ടം ഏറ്റവും ശക്തമാകുക കസ്ക് മേഖലയിലായിരിക്കും. ഓഗസ്റ്റിൽ അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ റഷ്യയുടെ തെക്കന്‍ പ്രദേശമായ കസ്കിന്റെ നിയന്ത്രണം പിടിക്കാന്‍ ഉക്രൈന് സാധിച്ചിരുന്നു. റഷ്യന്‍ തിരിച്ചടിയില്‍ പിടിച്ചെടുത്ത ഭൂമിയുടെ പകുതിയോളം നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും യുക്രൈന്‍ സേന ഇവിടെ നിലയുറപ്പിക്കുന്നുണ്ട്. അവേശിക്കുന്ന ഭാഗത്ത് നിന്ന് കൂടെ യുക്രൈനെ തുരത്താനായിട്ടാണ് 50000 സൈനികരെ ഉത്തരകൊറിയയുടെ കൂടി സഹായത്തോടെ റഷ്യ ഇവിടെ വിന്യസിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha