ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത്യുജ്വല വരവേല്‍പ്പ്....
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത്യുജ്വല വരവേല്‍പ്പ്. ബ്രസിലീലെ വേദപണ്ഡിതന്‍മാര്‍ സംസ്‌കൃതമന്ത്രങ്ങള്‍ ഉരുവിട്ടാണ് നരേന്ദ്രമോദിയെ സ്വീകരിച്ചത്. സ്്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘം മോദിയുടെ സാന്നിധ്യത്തില്‍ സംസ്‌കൃത ശ്ലോകങ്ങള്‍ ആലപിക്കുകയും ചെയ്തു.
ഇന്ത്യന്‍ പരാമ്പരഗത വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു സ്വീകരണം നല്‍കിയത്. അവരുടെ സംസ്‌കൃത പാരായണം പ്രധാനമന്ത്രി ശ്രദ്ധയോടെ കേട്ടിരിക്കുകയും ചെയ്തു. ഇന്ത്യയുടെ സംസ്‌കാരം, കല, തത്വചിന്ത, മതം എന്നിവയോട് ബ്രസീലിന് അതിയായ താത്പര്യമുള്ളതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
റിയോ ഡി ജനീറോയിലെ നാസിയോനല്‍ ഹോട്ടലില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. ഗുജറാത്തി വസ്ത്രങ്ങള്‍ ധരിച്ച നര്‍ത്തകര്‍ പരാമ്പരാഗതമായ ദണ്ഡിയാ ആചാരത്തോടെയാണ് മോദിയെ സ്വീകരിച്ചത്.
നവംബര്‍ 18, 19 തീയതികളിലായാണ് 19-ാമത് ജി 20 ഉച്ചകോടി ബ്രസീലില്‍ നടക്കുന്നത്. അതിന് പിന്നാലെ നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
"
https://www.facebook.com/Malayalivartha