ടേക്ക് ഓഫിന് തൊട്ടുമുന്നെ വിമാനത്തിനുള്ളില്‍ വൻ അപകടം; മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; നടുങ്ങി യാത്രക്കാർ
ടേക്ക് ഓഫിന് തൊട്ടുമുന്നെ വിമാനത്തിനുള്ളില്‍ വൻ അപകടം. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായിരിക്കുകയാണ് സൗത്ത് വെസ്റ്റ് എയര്‍ലൈനിന്റെ ബോയിങ് 737-700 വിമാനത്തിൽ. അമേരിക്കയിലെ ദെന്‍വര്‍വിമാനത്താവളത്തില്‍നിന്ന് പുറപ്പെടാന്‍ നിൽക്കെവെയാണ് അപകടമുണ്ടായത് .
യാത്രക്കാരില്‍ ഒരാളുടെ മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു പിന്നാലെ സീറ്റിലേക്ക് തീ ആളിപ്പടരുകയും ചെയ്തു . ഇതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി ബഹളം വെച്ചു. ഉടനെ വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ കാബിന്‍ ക്രൂ നിര്‍ദേശം നല്‍കുകയായിരുന്നു . എന്നാല്‍ പലരും ഇത് അനുസരിക്കാതെ തങ്ങളുടെ ലഗ്ഗേജ് എടുക്കാന്‍ തിരക്ക് കൂട്ടി. 108 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
പിന്നിലുണ്ടായിരുന്ന യാത്രക്കാതെ എമര്‍ജന്‍സി സ്ലൈഡുകളിലൂടെ പുറത്തെത്തിച്ചു . മുന്നിലുണ്ടായിരുന്നവരെ മുന്നിലെ വാതിലിലൂടെയും ജെറ്റ് ബ്രിഡ്ജിലൂടെയും രക്ഷപ്പെടുത്തി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി . ജീവന്‍ അപകടത്തിലാവുന്ന സമയത്ത് ലഗ്ഗേജുകള്‍ എടുക്കാന്‍ ശ്രമിക്കുന്നത് അപകടത്തിന്റെ തീവ്രത കൂട്ടും . ആദ്യം പുറത്തിറങ്ങാനാണ് ശ്രമിക്കേണ്ടത് .
https://www.facebook.com/Malayalivartha