മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി; മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുരേഷ് ഗോപി
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മഹാരാഷ്ട്രയിൽ. മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു . കേരള സെല്ലിന്റെ ആഭിമുഖ്യത്തിൽ ബിജെപി സ്ഥാനാർഥി നരേന്ദ്ര മേത്തയുടെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു സുരേഷ് ഗോപി. കേരള സെൽ നേതാക്കളായ ഉത്തം കുമാർ, മധു നായർ, മുഹമ്മദ് സിദ്ദീഖി തുടങ്ങിയവർ ചടങ്ങളിൽ പ്രസംഗിക്കുകയും ചെയ്തു.
വസായിലെ ബിജെപി സ്ഥാനാർഥി സ്നേഹ ദുബെയുടെ പ്രചാരണ യോഗത്തിലും സുരേഷ് ഗോപി പ്രസംഗിച്ചു. പ്രചാരണം ഇന്ന് കലാശക്കൊട്ടോടെ സമാപിക്കും. സർക്കാരിന്റെ ക്ഷേമ പദ്ധതികളാണ് ആദ്യം പ്രചാരണ വിഷയമായത്. എന്നാൽ പിന്നീട് സംവരണവും തൊഴിലില്ലായ്മയും വിലക്കയറ്റവും സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങൾ ശക്തമായി. വോട്ട് ജിഹാദ്, ലാൻഡ് ജിഹാദ്, ധർമ യുദ്ധം തുടങ്ങി വിദ്വേഷ പ്രയോഗങ്ങളും താരപ്രചാരകരുടെ പ്രസംഗങ്ങളിൽ കേട്ടു.
ഭരണം ആവർത്തിക്കാൻ എല്ലാ അടവുകളും പയറ്റി ഭരണപക്ഷവും തടുക്കാൻ പ്രതിപക്ഷവും ഇറങ്ങി. 11 റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു . മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും പങ്കെടുത്തു . ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മഹായുതിക്കൊപ്പം ചേർന്നു . മഹാ വികാസ് അഘാഡിയിൽ മുന്നിൽനിന്ന് നയിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി.
https://www.facebook.com/Malayalivartha