ഗുജറാത്തിലെ മെഡിക്കല്‍ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങിനിടെ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മരിച്ചു..
ഗുജറാത്തിലെ മെഡിക്കല്‍ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങിനിടെ എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മരിച്ചു. ധര്‍പൂര്‍ പതാനിലെ ജിഎംഇആര്‍എസ് മെഡിക്കല്‍ കോളേജിലാണ് സംഭവം.
18 വയസുകാരനായ അനില്‍ മെതാനിയാണ് മരിച്ചത്. റാഗിങിനായി അനില്‍ ഉള്‍പ്പെടെയുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ മൂന്ന് മണിക്കൂറോളം പ്രത്യേക പൊസിഷനില്‍ നിര്‍ത്തിയെന്നാണ് ആരോപണം. പുതിയ വിദ്യാര്‍ത്ഥികളെ പരിചയപ്പെടാനെന്ന പേരിലാണ് റാഗിങ് നടന്നത്. ഏറെ നേരം നിര്‍ത്തിയിരുന്നപ്പോള്‍ അനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷമേ മരണ കാരണം വ്യക്തമാവുകള്ളുവെന്ന് പൊലീസ് .
അനിലിന്റെ ഒരു ബന്ധു ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ താമസിക്കുന്നുണ്ട്. അദ്ദേഹത്തെ കോളേജില്‍ നിന്ന് വിളിച്ച് അനില്‍ കുഴഞ്ഞുവീണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അറിയിച്ചത്.
ആശുപത്രിയില്‍ എത്തിയപ്പോഴാണ് ക്രൂരമായ റാഗിങ് നടന്നതായി മനസിലായതെന്ന് ബന്ധു പറഞ്ഞു. വിദ്യാര്‍ത്ഥി കുഴഞ്ഞുവീണപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതായും പൊലീസിലും ബന്ധുക്കളെയും വിവരമറിയിച്ചതായും കോളേജ് ഡീന്‍ ഹര്‍ദിക് ഷാ പറഞ്ഞു.
സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോളേജില്‍ നിന്ന് പൊലീസ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 സീനിയര്‍ വിദ്യാര്‍ത്ഥികളെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
"
https://www.facebook.com/Malayalivartha