മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്....ജനവിധി തേടുന്നത് 4136 സ്ഥാനാര്‍ഥികള്‍, വോട്ടെണ്ണല്‍ 23 ന്
മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്....ജനവിധി തേടുന്നത് 4136 സ്ഥാനാര്‍ഥികള്‍, വോട്ടെടുപ്പ് ഏഴിന് ആരംഭിക്കും. മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളില്‍ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേര്‍ക്കുനേര്‍. 1,00,186 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്.
9.7 കോടി വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയിലുള്ളത്. 23നാണ് വോട്ടെണ്ണല്‍. ഝാര്‍ഖണ്ഡില്‍ രണ്ടാം ഘട്ടത്തില്‍ 38 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. ഈ മാസം 13 നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറണ്ടി, പ്രതിപക്ഷ നേതാവ് അമര്‍ ബൗരി, സ്പീക്കര്‍ രവീന്ദ്രനാഥ് മഹാതോ, ജെഎംഎം നേതാവ് കല്‍പ്പന സോറന്, മുഖ്യമന്ത്രിയുടെ സഹോദരന് ബസന്ത് സോറന്, മന്ത്രി ഇര്ഫാന് അന്‍സാരി, മുന്‍ ഉപമുഖ്യമന്ത്രി സുധേഷ് മഹാതോ തുടങ്ങിയവര്‍ക്ക് ഇന്ന് നിര്‍ണായകമായിരിക്കും.
"
https://www.facebook.com/Malayalivartha