പാലക്കാടിന് പുറമേ മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡും ഇന്ന് വിധിയെഴുതുന്നു... ജനാധിപത്യത്തിന്റെ ഉത്സവത്തെ ആഘോഷമാക്കണമെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി
പാലക്കാടിന് പുറമേ മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡും ഇന്ന് വിധിയെഴുതുന്നു... ജനാധിപത്യത്തിന്റെ ഉത്സവത്തെ ആഘോഷമാക്കണമെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി
ഝാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പും മഹാരാഷ്ട്രയിലെ മുഴുവന്‍ മണ്ഡലങ്ങളുമാണ് ഇന്ന് വിധിയെഴുതുന്നത്. സ്ത്രീകളും യുവാക്കളും മുന്‍നിരയിലേക്ക് എത്തണമെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രമുഖര്‍ വോട്ട് ചെയ്യാനെത്തുന്ന കാഴ്ചയാണ് മഹാരാഷ്ട്രയില്‍ കാണാന്‍ സാധിക്കുന്നത്.
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ആദ്യം വോട്ട് ചെയ്യാനെത്തിയവരിലെ പ്രമുഖന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം ഇത്രയധികം സജ്ജീകരണങ്ങളൊരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന വോട്ടിംഗ് ശതമാനമാകും ഇത്തവണ രേഖപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
അക്ഷയ് കുമാര്‍, സംവിധായകന്‍ കബീര്‍ ഖാന്‍, രാജ്കുമാര്‍ റാവു തുടങ്ങിയവരും അതിരാവിലെ തന്നെ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.288 മണ്ഡലങ്ങളിലാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നടക്കുന്നത്.
"
https://www.facebook.com/Malayalivartha