വായുമലിനീകരണം കൂടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി....
വായുമലിനീകരണം കൂടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി. ദേശീയ തലസ്ഥാന പ്രദേശത്ത് (എന്‍സിടി) പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയും വിതരണവും ഉടന്‍ നിര്‍ത്തണമെന്ന് എല്ലാ സമൂഹമാധ്യമ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളോടും നിര്‍ദേശിച്ച് ഡല്‍ഹി പൊലീസ്.
വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി പടക്ക നിര്‍മാണം, സംഭരണം, പൊട്ടിക്കല്‍ എന്നിവ പൂര്‍ണമായും നിരോധിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഈ നടപടി. ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്ക് ഇ-മെയില്‍ വഴി രേഖാമൂലം നിര്‍ദേശം നല്‍കിയെന്നു ഡല്‍ഹി പൊലീസ് .
പടക്ക നിരോധനത്തെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാനായി പൊതു അറിയിപ്പ് പ്രസിദ്ധീകരിക്കും. നിരോധന കാലയളവില്‍ പടക്കങ്ങളുള്ള ലോഡുകള്‍ സ്വീകരിക്കുകയോ കൊണ്ടുപോകുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നു ഡെലിവറി കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. വായുമലിനീകരണം വര്‍ദ്ധിക്കുന്നതിനാല്‍ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനാണ് നടപടികളെന്നും വ്യക്തമാക്കി പൊലീസ്.
"
https://www.facebook.com/Malayalivartha