യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ലാവോസില്‍ നടക്കുന്ന 11-ാമത് ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചാണ് രണ്ടുപേരും കൂടിക്കാഴ്ച നടത്തിയത്. ലാവോസ് പ്രതിരോധ മന്ത്രി ജനറല്‍ ചാന്‍സമോണ്‍ ചാന്യാലത്തിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുക.
ലോകരാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ത്യ- യുഎസ് പ്രതിരോധ മേഖലകള്‍ തമ്മിലുള്ള പരസ്പര സഹകരണം കൂടുതല്‍ ദൃഢമാക്കുന്നത് കേന്ദ്രീകരിച്ചായിരുന്നു ഇരുവരുടെയും ചര്‍ച്ച. ഇന്തോ-പസഫിക് മേഖല നേരിടുന്ന പ്രകൃതി ദുരന്തങ്ങളെ അതിവേഗം ചെറുക്കുന്നതിനായുള്ള ക്വാഡ് ഇന്‍ഡോ-പസഫിക് ലോജിസ്റ്റിക് നെറ്റ്വര്‍ക്ക് പൈലറ്റ് പദ്ധതി ആരംഭിക്കുന്നതിനെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും രാജ്‌നാഥ് സിംഗ് എക്‌സില്‍ കുറിച്ചു. ത്രിദിന സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് രാജ്‌നാഥ് സിംഗ് ലാവോസിലെത്തിയത്.
https://www.facebook.com/Malayalivartha