ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം
ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് ക്ലൈമറ്റ് ട്രെന്‍ഡ്സിന്റെ പഠനം. മലിനീകരണത്തിന് നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും കാലാവസ്ഥാ വൃതിയാനം പോലുള്ളവ വായുവിന്റെ ഗുണനിലവാരത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ക്ലൈമറ്റ് ട്രെന്‍ഡ്സ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.
കാറ്റിന്റെ വേഗതയും കിഴക്കന്‍ കാറ്റിന്റെ ദിശയും ഉള്‍പ്പെടെയുള്ള കാലാവസ്ഥാ സാഹചര്യങ്ങള്‍ ഡല്‍ഹിയിലെ വായുമലീനീകരണത്തെ കുറക്കാന്‍ സഹായിച്ചെങ്കിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സില്‍(എക്യുഐ)മാറ്റമൊന്നും സംഭവിച്ചിട്ടില്ല. വടക്ക്-പടിഞ്ഞാറന്‍ സമതലങ്ങളില്‍ മൂടല്‍മഞ്ഞ് നേരത്തെയെത്തിയതും പ്രദേശത്ത് ശൈത്യകാല മഴയുടെ അഭാവവും തലസ്ഥാനത്തെ വായുവിനെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട് .
കാലാവസ്ഥാ വ്യതിയാനം വായുവിന്റെ ഗുണനിലവാരം കുറയുന്നു. 'ഡല്‍ഹിയും സമീപ പ്രദേശങ്ങളും ഇതിനകം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങളുമായി മല്ലിടുന്നു.തുടര്‍ച്ചയായി അഞ്ച് ദിവസമായി എക്യുഐയില്‍ 'ഗുരുതര' വിഭാഗത്തിലാണ് ഡല്‍ഹിയിലെ വായു. വ്യാഴാഴ്ച വായുവിന്റെ ഗുണനിലവാരത്തില്‍ നേരിയ പുരോഗതിയുണ്ടായി.
https://www.facebook.com/Malayalivartha