ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഗോവന്‍ തീരത്ത് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച് അപകടം...
ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഗോവന്‍ തീരത്ത് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച് അപകടം. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. രണ്ട് പേരെ കാണാതായി.
മീന്‍പിടിത്ത ബോട്ടായ മാര്‍ത്തോമ്മയുമായാണ് നാവികസേനയുടെ കപ്പല്‍ കൂട്ടിയിടിച്ചത്. ഗോവയുടെ 70 നോട്ടിക്കല്‍മൈല്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യന്‍ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ചതായാണ് റിപ്പോര്‍ട്ടുകളുള്ളത്. മത്സ്യബന്ധ ബോട്ടിലുണ്ടായിരുന്ന13 ജീവനക്കാരില്‍ 11 പേരെ രക്ഷപ്പെടുത്തി.
കാണാതായ രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി സേനയുടെ കപ്പലുകളും വിമാനങ്ങളും ഉള്‍പ്പെടെ വിന്യസിച്ചിട്ടുണ്ട്. ആറ് കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് ഇന്ത്യന്‍ നാവികസേന ഉടന്‍ തന്നെ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടങ്ങി.
'11 ജീവനക്കാരെ ഇതുവരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ള രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും നാവികസേന അധികൃതര്‍.
https://www.facebook.com/Malayalivartha