അഫ്ഗാനിസ്ഥാനില്‍ ഭൂചലനം... ഇന്ന് പുലര്‍ച്ചെ അഫ്ഗാനിസ്ഥാനിലെ ബദഖ്ഷാന്‍ മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി
അഫ്ഗാനിസ്ഥാനില്‍ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ച്ചെ അഫ്ഗാനിസ്ഥാനിലെ ബദഖ്ഷാന്‍ മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി (എന്‍സിഎസ്) റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ സമയം രാവിലെ 6:35 നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജിയുടെ കണക്കനുസരിച്ച് 82 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്.
അഫ്ഗാനിസ്ഥാനിലെ ബദഖ്ഷാന്‍ പ്രകൃതിക്ഷോഭം ഏറെയുള്ള പര്‍വതപ്രദേശമാണ്. റിക്ടര്‍ സ്കെയിലില്‍ 4.4 ഉം 3.9 ഉം രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഈ ആഴ്ച ആദ്യം ഈ മേഖലയില്‍ ഉണ്ടായത്.
"
https://www.facebook.com/Malayalivartha