Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സജി ചെറിയാൻ ഫയലുകൾ തീർക്കുന്നു.... അറ്റകൈ പ്രയോഗത്തിന് ഫലം കാണുമോ? തീരുമാനം വൈകില്ല

22 NOVEMBER 2024 01:25 PM IST
മലയാളി വാര്‍ത്ത

ഉപതിരഞ്ഞെടുപ്പ്  ഫലം പുറത്തുവരുന്നതിന് പിന്നാലെ  മന്ത്രി സജി ചെറിയാൻ രാജിവച്ചേക്കും.  ഇല്ലെങ്കിൽ പൊതുജനം സർക്കാരിന്  എതിരാകുമെന്ന ചിന്തയാണ് സി പി എമ്മിലെ ഒരു വിഭാഗം നേതാക്കൾക്കും ഇടതു മുന്നണിയിലെ ഘടകകക്ഷികൾക്കുമുള്ളത്.  മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് സജിയെ സഹായിക്കാൻ രംഗത്തുള്ളത്. എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ സജി ചെറിയാൻ രാജിവയ്ക്കണമെന്ന അഭിപ്രായക്കാരാണെന്ന് മനസിലാക്കുന്നു. മുൻ സുപ്രീം കോടതി ജഡ്ജിയും പ്രഗൽഭ നിയമ പണ്ഢിതനുമായ  ജസ്റ്റിസ് കെ.റ്റി. തോമസിന്റെ മകൻ ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫിന്റെ ഉത്തരവായതു കൊണ്ട് മന്ത്രി രാജിവയ്ക്കുന്നതാണ് നല്ലതെന്ന് നിയമവ്യത്തങ്ങൾ സി.പി എം നേതൃത്വത്തിന് ഉപദേശം നൽകിക്കഴിഞ്ഞു. ഇല്ലെങ്കിൽ പണി കിട്ടുമെന്ന മുന്നറിയിപ്പാണ് നൽകിയത്. ഡിവിഷൻ ബെഞ്ചിനെ മന്ത്രി സമീപിച്ചിട്ടും ഫലമില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.ഭരണഘടന അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹൈക്കോടതിയ്ക്ക് ഇതല്ലാതെ മറ്റൊരു തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് മനസിലാക്കുന്നത്. ഡിവിഷൻ ബഞ്ച് തീരുമാനം എതിരായാൽ  സജി സ്ഥാനം ഒഴിയും. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ഇതറിയാം. 

  ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് കിട്ടിയ  തിരിച്ചടി അപ്രതീക്ഷിതമായിരുന്നു. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട് അം​ഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോ​ഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളത്. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ വേണ്ടുന്ന തെളിവുകൾ ശേഖരിക്കുകയോ ചെയ്തില്ല. വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴികൾ മാത്രമാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടികാട്ടി. ഒന്നര കൊല്ലം കൊണ്ട് കാറ്റു തീരുന്ന ഒരു സർകാരിനെ സഹായിക്കാൻ ഒരിക്കലും ഒരുദ്യോഗസ്ഥനും തയ്യാറാവില്ല.   

മല്ലപ്പള്ളിയിലെ വിവാ​ദ പ്രസം​ഗത്തിൽ അവിടെ ഉണ്ടായിരുന്നവരുടേതല്ലാതെ മറ്റൊരാളുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പെൻഡ്രൈവ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. അതിന്റെയെല്ലാം ഫലം വരുന്നതിന് മുമ്പാണ് കേസിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഇവയെല്ലാെം ചൂണ്ടികാട്ടിയാണ് അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. മന്ത്രിയെ രക്ഷിച്ചെടുക്കാൻ വേണ്ടി മാത്രമാണ് അന്വേഷണം നടത്തിയതെന്നും കോടതി പറയുന്നു. ഇത് പോലീസിനേറ്റ കരണത്തടിയാണ്. 

ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും  റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടീഷുകാർ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വർഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമർശനം മാത്രമാണ് സജി ചെറിയാൻ നടത്തിയത് എന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിച്ചേർന്നത്. അതനുസരിച്ചുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്.ഇത് ഹൈക്കോടതിക്ക് എഴുതി നൽകാൻ പറ്റിയ റിപ്പോർട്ടല്ല.  

മല്ലപ്പളിയിൽ നടന്ന ഒരു പൊതുചടങ്ങിനിടെ ഭരണഘടനയെ വിമർശിക്കുന്ന തരത്തിൽ സജി ചെറിയാൻ സംസാരിച്ചുവെന്ന പരാതിയാണ് വിമർശനങ്ങൾക്ക് വഴി തുറന്നത്. സംഭവം വലിയ വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും. ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം കുന്തം കുടചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശം'' ഇത്രയും ഗുരുതരമായ ങെപരാമർശം എങ്ങനെയാണ് ഹൈക്കോടതി കണ്ടില്ലെന്ന് നടിക്കുക? 

2022ൽ പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി മല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുന്നതിനിടെ നടത്തിയ വിവാദ പരാമർശം. ഈ വിവാദ പ്രസംഗം വലിയ ചർച്ചയാവുകയും പിന്നാലെ മന്ത്രി സ്ഥാനം സജി ചെറിയാൻ രാജി വെക്കുകയുമായിരുന്നു. എന്നാൽ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റി നിർത്തിയെങ്കിലും കേസിൽ കോടതിയിൽനിന്ന് തീർപ്പുണ്ടാകുന്നതിനുമുമ്പ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാൻ സിപിഎം തീരുമാനം എടുത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.       ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതി വിശ്വസിച്ചില്ലെങ്കിൽ കേസ് സി ബി ഐക്ക് വിടും. അങ്ങനെ സംഭവിച്ചാൽ രാജിവയ്ക്കുക മാത്രമല്ല ചിലപ്പോൾ അറസ്റ്റ് വരെ നേരിടേണ്ടി വരും. കാരണം ഇന്ത്യാ ഗവൺമെന്റിന് ഭരണഘടനയിൽ അതിരറ്റ വിശ്വാസമുണ്ട്. ഏതായാലും സജിയെ കേന്ദ്രത്തിന്റെ കെണിയിലേക്ക് ഏറിഞ്ഞുകൊടുക്കാതെ ക്രൈംബ്രാഞ്ച് തന്നെ തട്ടി അകത്തു കയറ്റും.

മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചെന്ന് പ്രഥമദൃഷ്ടാ തോന്നുന്നതിനാലാണ് വിശദമായ തുടരന്വേഷണത്തിന് നിർദേശിക്കുന്നതെന്നും ഉത്തരവിലുണ്ട്. ഏതു സാഹചര്യത്തിലാണ് കുന്തം, കുടച്ചക്രം എന്ന വാക്ക് പ്രസംഗത്തിൽ ഉപയോഗിച്ചതെന്ന് അറിയണം. പ്രസംഗം കേട്ടവരുടെ മനസിൽ ഭരണഘടനയെപ്പറ്റി അവമതിപ്പ് ഉണ്ടാക്കിയോ എന്നും പരിശോധിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. 

മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ് താനെന്നും സജി ചെറിയാൻ മറ്റൊരു പ്രസം​ഗത്തിൽ വിശദീകരിച്ചിരുന്നു. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് സൂചിപ്പിച്ചത്. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കൽ ഉദ്ദേശിച്ചിട്ടേ ഇല്ലെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു. ഭരണഘടനയുടെ ആമുഖം വായിച്ചായിരുന്നു സജി ചെറിയാൻ്റെ വിശദീകരണം. അംബേദ്‌കറെ പ്രസംഗത്തിൽ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്നതിലും ദുഃഖം ഉണ്ട്. അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. 

മല്ലപ്പളളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജി വെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കോടതി ഉത്തരവ് അംഗീകരിക്കുന്നു. പക്ഷേ തന്‍റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും അപ്പീൽ പോകുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. ഇതിൽ തന്റെ ഭാഗം കേട്ടില്ലെന്ന മന്ത്രിയുടെ ന്യായം ശരിയല്ല. കാരണം അദ്ദേഹത്തിന്റെ ഭാഗം കേൾക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്.      
ഞാനുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിൽ എന്റെ ഭാഗം കൂടി നീതിയെന്ന നിലയിൽ കേൾക്കേണ്ടിയിരുന്നു. പൊലീസ് അന്വേഷിച്ചാണ് റി‍പ്പോര്‍ട്ട് ഹൈക്കോടതിയിൽ നൽകിയത്.  ആ റിപ്പോര്‍ട്ട് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസംഗത്തിന്റെ മറ്റ് ഉളളടക്കത്തിലേക്ക് കോടതി പോയിട്ടില്ലെന്ന് തോന്നുന്നു. വിഷയത്തിൽ അന്ന് ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ചു. അതിന്റെ സമയം കഴിഞ്ഞു. ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നും പറഞ്ഞു. ഇനി രാജിയില്ല. ഉത്തരവ് പഠിച്ച് പരിശോധിച്ച് നിയമനടപടിയുമായി മേൽക്കോടതിയിൽ പോകും. പൊലീസ് അന്വേഷിക്കാത്ത ചില ഭാഗങ്ങളുണ്ട്. അതും അന്വേഷിക്കണമെന്നല്ലേ കോടതി പറഞ്ഞത്. അന്വേഷിക്കട്ടേ. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.  

 പൊലീസ് പിന്നീട് അന്വേഷണം അവസാനിപ്പിച്ചു. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു സംസാരിച്ചിട്ടില്ലെന്നും റിപ്പോർട്ട് നൽകി. സജി ചെറിയാന്റെ ഭരണതലത്തിലെ സ്വാധീനം മൂലമാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും ഈ റിപ്പോർട്ട് അംഗീകരിക്കരുതെന്നുമായിരുന്നു കോടതിയിലെത്തിയ ഹര്‍ജിയിലെ ആവശ്യം. സംസ്ഥാന പോലീസ് അന്വേഷണം പ്രായോഗികമല്ലെന്നും സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും  ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ നിന്നും ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി സജി ചെറിയാന് അമിതമായ ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാൽ ജസ്റ്റിസ് ബെച്ചു കൂര്യൻ തോമസിന് സജിയെന്ന് കേട്ടാൽ പേടിയൊന്നും വരില്ല.    നാവിന് ഒരു ലൈസൻസും ഇല്ലാത്തയാളാണ് സജി ചെറിയാൻ. ഭരണഘടനയെ വിമർശിച്ചതിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടമായ സജി ചെറിയാന്‍ അതിന് ശേഷവും  വിവാദമുണ്ടാക്കി. ക്രൈസ്തവ മത മേലധ്യക്ഷൻമാരെയാണ് അധിക്ഷേപിച്ചത്.      സജി മന്ത്രിസഭയിലേക്കെത്തുന്നത് കഴിഞ്ഞ വർഷം ജനുവരിയിലാണ്. സത്യപ്രതിജ്ഞ ചെയ്തു ഒരു വർഷം ആകുമ്പോൾ വീണ്ടുമൊരു പ്രസ്താവന സജി ചെറിയാനെ വിവാദങ്ങളിലേക്കു തള്ളിവിട്ടു. പരാമർശങ്ങൾ ക്രൈസ്തവ സഭാ നേതൃത്വത്തിനു പ്രയാസമുണ്ടാക്കിയതോടെ സിപിഎം അടിയന്തര ഇടപെടൽ നടത്തി. പ്രസ്താവനയിലെ ചില വാചകങ്ങൾ പിൻവലിക്കുന്നതായി സജിയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വവും വ്യക്തമാക്കിയതോടെ മഞ്ഞുരുകി.   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ ക്രിസ്മസ് ദിനത്തിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത സഭാ നേതാക്കളെയാണു സജി ചെറിയാൻ വിമർശിച്ചത്. ‘‘ക്രിസ്മസ് വിരുന്നിനു ബിജെപി വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായി. അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പുർ വിഷയം മറന്നു. മണിപ്പുർ അവർക്കൊരു വിഷയമായില്ല’’– സജി ചെറിയാൻ അന്ന്  പറ‍ഞ്ഞു.     

സിപിഎം അതൃപ്തി അറിയിച്ചതോടെ എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ കേക്ക്, വീഞ്ഞ് തുടങ്ങിയ പദങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുകയാണെന്ന് സജി ചെറിയാൻ വ്യക്തമാക്കി. മണിപ്പൂരുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ സഭയുമായി തർക്കമുണ്ടാകരുതെന്ന സന്ദേശമാണ് പാർട്ടി നേതൃത്വം നൽകിയത്. കേരള കോൺഗ്രസും (എം) പ്രസ്താവനയിൽ നീരസം പ്രകടിപ്പിച്ചിരുന്നു. ജോസ് കെ മാണി സജിക്കെതിരെ രംഗത്തെത്തി. ജോസ്  ഇക്കാര്യം പാർട്ടി സെക്രട്ടറിയെയും അറിയിച്ചു.    സജി ചെറിയാന്റെ നാക്കിന് ലൈസൻസില്ലെന്ന് ഇതിന്  മുമ്പേ   തെളിഞ്ഞിട്ടുണ്ട്. ശിശുക്ഷേമ സമിതിയിലെ ദത്തെടുക്കൽ വിവാദമുണ്ടായ സമയത്തായിരുന്നു ആദ്യത്തെ വിവാദ പ്രസ്താവന. കുഞ്ഞിനെ നഷ്ടമായ യുവതിക്കും പങ്കാളിക്കും നേരെയായിരുന്നു വിമർശനം. ‘‘വിവാഹം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാകുക. എന്നിട്ടും സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതുപോരാഞ്ഞിട്ടും വളരെ ചെറുപ്പമായ മറ്റൊരു പെണ്‍കുട്ടിയെ പ്രേമിക്കുക. ആ കുട്ടിക്കും കുഞ്ഞിനെ നൽകുക. അതു ചോദ്യം ചെയ്ത അച്ഛൻ ജയിലിലേക്കു പോകുക. പെൺകുട്ടിക്ക് അതിന്റെ കുഞ്ഞിനെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസിലാക്കണം’’–എന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. ഇതിനെതിരെ യുവതി പൊലീസിൽ പരാതി നൽകി. ഇതിലെ പെൺകുട്ടി ഒരു സി പി എം  നേതാവിന്റെ ബന്ധുവായിരുന്നു.
സിൽവർലൈൻ വിഷയത്തിലും സജി ചെറിയാൻ വിവാദങ്ങളിൽപ്പെട്ടു. സിൽവർലൈനിന് ബഫർ സോൺ ഇല്ലെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. പദ്ധതി രേഖ നന്നായി പഠിച്ചിട്ടാണ് ഇതു പറയുന്നതെന്നും ഇന്ത്യൻ റെയിൽവേയ്ക്ക് എവിടെയാണ് ബഫർ സോൺ എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, പാതയുടെ ഇരുവശവും 10 മീറ്റർ വീതം ബഫർ സോൺ ഉണ്ടെന്ന് കെ റെയിൽ വിശദീകരിച്ചെങ്കിലും മന്ത്രി നിലപാടിൽ ഉറച്ചുനിന്നു. 

അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ തിരുത്തിയതോടെയാണ് മന്ത്രി വാദം ഉപേക്ഷിച്ചത്. പാർട്ടി പറഞ്ഞാൽ അതിനപ്പുറമില്ലെന്നും തനിക്കു തെറ്റു പറ്റിയതാകാമെന്നും മന്ത്രി വിശദീകരിച്ചു. സിൽവർലൈൻ വിരുദ്ധ സമരക്കാർ ‘നല്ല ചില്ലറ വാങ്ങിയിട്ടാണ്’ ചാനൽ ചർച്ചകളിൽ പദ്ധതിയെ വിമർശിക്കുന്നത് എന്നായിരുന്നു രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മന്ത്രി പറഞ്ഞത്.

മല്ലപ്പള്ളിയിൽ നടന്ന പാർട്ടി യോഗത്തിൽ ഭരണഘടനയെ വിമർശിച്ചു നടത്തിയ പ്രസംഗം ഏരിയ കമ്മിറ്റിയുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവന്നതോടെയാണ് വിവാദമായതും രാജിവയ്ക്കേണ്ടി വന്നതും. ആറു മാസത്തിനുശേഷം വീണ്ടും മന്ത്രിയായി. വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിൽ അസന്തുഷ്ടി അറിയിച്ചാണ് ഗവർണർ മുഖ്യമന്ത്രിയുടെ നിർദേശം അംഗീകരിച്ചത്.     ഇത്തരത്തിൽ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ സംസാരിക്കുന്ന മട്ടിലല്ല സജി ചെറിയാൻ സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ പിന്തുണ മാത്രമാണ് സജിയുടെ കൈ മുതൽ. പാർട്ടി പൂർണമായും സജിക്ക് എതിരാണ്. പ്രതിസന്ധിയിലായ  പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയെന്ന കണക്കുകൂട്ടലാണ് പാർട്ടിക്കുള്ളത്.അതിനാൽ ആന്റണി രാജുവിനെ സർക്കാരും മുന്നണിയും കൈവിട്ട മാതൃകയിൽ സജി ചെറിയാനെയും പാർട്ടിയും സർക്കാരും കൈവിടും. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (1 hour ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (2 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (3 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (3 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (3 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (4 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (4 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (5 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (5 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (5 hours ago)

മലയാളി എഴുത്തുകാരന്‍ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്‌കാരം....  (5 hours ago)

സജി ചെറിയാൻ ഫയലുകൾ തീർക്കുന്നു.... അറ്റകൈ പ്രയോഗത്തിന് ഫലം കാണുമോ? തീരുമാനം വൈകില്ല  (6 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (6 hours ago)

പൊന്നേ...ചതിക്കല്ലേ..!സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്..!ഒറ്റ ദിവസംകൊണ്ട് വമ്പൻ മാറ്റം വീണ്ടും നിരാശ,സംഭവിക്കുന്നത്  (6 hours ago)

ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...  (6 hours ago)

Malayali Vartha Recommends