Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ

22 NOVEMBER 2024 04:00 PM IST
മലയാളി വാര്‍ത്ത

എ.ആർ.റഹ്മാൻ-സൈറ വേർപിരിയൽ വാർത്തക്കുപിന്നാലെ റഹ്മാന്റെ ബാൻഡ് അംഗം ബേസിസ്റ്റ് മോഹിനി ഡേയും ദാമ്പത്യബന്ധം അവസാനിപ്പിച്ചത് വിവാദത്തിനു വഴിവച്ചിരുന്നു. രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് പലരും വിലയിരുത്തി. ചർച്ചകൾ അതിരുവിട്ടതോടെ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൈറയുടെ അഭിഭാഷക വന്ദന ഷാ.

 

 


റഹ്മാൻ- സൈറ വേർപിരിയലിന് മോഹിനിയുടെ വിവാഹമോചനവുമായി യാതൊരു ബന്ധമില്ലെന്ന് വന്ദന വ്യക്തമാക്കി. ഇരുവരുടെയും സ്വതന്ത്ര തീരുമാനത്താലാണ് വേർപിരിഞ്ഞതെന്നും മാന്യമായി പിരിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. 'എല്ലാ വിവാഹബന്ധങ്ങളിലും ഉയർച്ച താഴ്ചകളുണ്ട്. മാന്യമായാണ് ആ ബന്ധം അവസാനിപ്പിച്ചത്. ഇരവരും പരസ്പരം പിന്തുണ തുടരും' -വന്ദന ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി. വിവാഹമോചനത്തിൽ സാമ്പത്തിക ഒത്തുതീർപ്പുകളെക്കുറിച്ചോ നഷ്ടപരിഹാരങ്ങളെക്കുറിച്ചോ യാതൊരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ബന്ധം വേർപിരിയുന്നത് പരസ്പരബഹുമാനത്തോടെയാണെന്നും അവർ ആവർത്തിച്ചു. ഇരുവരും പക്വതയോടെയാണ് വിഷയം കൈകാര്യംചെയ്തത്. തീരുമാനം ലാഘവത്തോടെ എടുത്തതായിരുന്നില്ല. അവരുടേത് കാപട്യമുള്ള ബന്ധമായിരുന്നില്ലെന്നും വന്ദന പറഞ്ഞു.

 



റഹ്മാനും സൈറയും വേർപിരിയുകയാണെന്ന വിവരം വന്ദനാ ഷായാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ഒടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായതെന്ന് വന്ദനാ ഷാ പറഞ്ഞു. പിന്നാലെ വൈകാരികമായി പ്രതികരിച്ച് റഹ്മാനും രംഗത്തെത്തി. തങ്ങളുടെ ബന്ധം 30 വർഷങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അത് സാധിച്ചില്ലെന്നും റഹ്മാൻ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

1995ലാണ് എ.ആർ.റഹ്മാനും സൈറ ഭാനുവും വിവാഹിതരായത്. മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

വിരസതയും അവിഹിതവും

ബോളിവുഡിൽ നടക്കുന്ന ദാമ്പത്യ തകർച്ചകൾക്ക് കാരണം വിരസതയാണെന്ന് ഇതേ അഭിമുഖത്തിൽ വന്ദന പറയുന്നു. ബോളിവുഡിൽ അവിഹിതമുണ്ടെന്നും അവർ പറഞ്ഞു. റഹ്മാന്റെ വിവാഹമോചനവുമായി ബന്ധപ്പെടാതെ പൊതുവായി സംസാരിക്കുകയായിരുന്നു അവർ.

ബോളിവുഡ് താരങ്ങളുടെ ജീവിതം വ്യത്യസ്തമാണ്. ദാമ്പത്യ തകർച്ചയ്ക്ക് കാരണം വിശ്വാസവഞ്ചനയാണെന്ന് കരുതുന്നില്ല. ദാമ്പത്യ ജീവിതത്തിലെ വിരസതയാണ് അതിന് കാരണം. ബോളിവുഡ് താരങ്ങളും സമ്പന്ന കുടുംബങ്ങളും ഒരു ബന്ധത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറുന്നത് ഈ വിരസതയാലാണ്.

 



രണ്ടാമതായി ബോളിവുഡ് താരങ്ങളുടേത് വ്യത്യസ്തമായ ലൈംഗിക ജീവിതമാണ്. ഒരു സാധാരണക്കാരൻ വിവാഹം കഴിക്കുമ്പോൾ ചിന്തിക്കുന്ന ലൈംഗിക ജീവിതത്തേക്കാൾ അപ്പുറത്തായിരിക്കും അവരുടെ പ്രതീക്ഷ. മൂന്നാമതായി അവിഹിത ബന്ധങ്ങളുമുണ്ട്. എനിക്കുവന്ന കേസുകളുടെ പശ്ചാത്തലത്തിലാണ് പറയുന്നത്. വിരസത, പ്രാധാന്യം നൽകാതിരിക്കൽ, അല്ലെങ്കിൽ വിവാഹത്തിന്റെ ഭാഗമല്ലാത്ത മറ്റുള്ളവരെ ശ്രദ്ധിക്കുക എന്നിവയാണ് ബോളിവുഡിലെ ദാമ്പത്യ തകർച്ചയ്ക്ക് കാരണമായ പ്രധാന പ്രശ്നങ്ങൾ.' -അവർ പറയുന്നു.

പിന്നിൽ സാമ്പത്തിക ഇടപാട്

അതിനിടെ വേർപിരിയലിനു പിന്നിൽ സാമ്പത്തിക തർക്കമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു.

റഹ്മാന്റെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് സൈറയാണ്. മൂന്നുവർഷം മുൻപ് കാനഡയിൽ നടന്ന സ്റ്റേജ് ഷോയുടെ പ്രതിഫലം സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ പ്രശ്നമാണ് വേർപിരിയൽ പ്രഖ്യാപനത്തിന് കാരണമെന്നും റിപ്പോർട്ടുണ്ട്. ഒരു പാട്ടിന് എട്ടു കോടി മുതൽ 10 കോടി വരെയാണ് റഹ്മാന്റെ പ്രതിഫലം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (3 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (4 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (4 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (4 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (5 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (5 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (6 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (6 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (6 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (7 hours ago)

മലയാളി എഴുത്തുകാരന്‍ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്‌കാരം....  (7 hours ago)

സജി ചെറിയാൻ ഫയലുകൾ തീർക്കുന്നു.... അറ്റകൈ പ്രയോഗത്തിന് ഫലം കാണുമോ? തീരുമാനം വൈകില്ല  (7 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (7 hours ago)

പൊന്നേ...ചതിക്കല്ലേ..!സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്..!ഒറ്റ ദിവസംകൊണ്ട് വമ്പൻ മാറ്റം വീണ്ടും നിരാശ,സംഭവിക്കുന്നത്  (7 hours ago)

ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...  (8 hours ago)

Malayali Vartha Recommends