അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ
തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തീരുമാനത്തെ ജൂത വിരുദ്ധ നീക്കമെന്നും, അതേ രീതിയിൽ മറുപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയുമാണ് നെതന്യാഹു എതിർത്തത്.
എക്സിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു നെതന്യാഹു തനിക്കെതിരേയുള്ള നടപടിയിൽ മറുപടി നൽകിയത്. ഈ വാറന്റ് മറ്റൊരു 'ഡ്രെയ്ഫസ് ട്രയൽ' ആണെന്നാണ് നെതന്യാഹു പറഞ്ഞത്. 1894 മുതൽ 1906 വരെയുള്ള കാലയളവിൽ, ജർമനിക്ക് സൈനീക രഹസ്യങ്ങൾ ചോർത്തി എന്നാരോപിച്ച്, ആൽഫ്രഡ് ഡ്രെയ്ഫസ് എന്ന ജൂത ഫ്രഞ്ച് ആർമി ഉദ്യോഗസ്ഥനെ തെറ്റായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ നടപടിയായിരുന്നു 'ഡ്രെയ്ഫസ് ട്രയൽ'. നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ജഡ്ജിയും ഫ്രഞ്ച് പൗരനാണ് എന്നതാണ് നെതന്യാഹു ഈ സംഭവത്തെ ഓർമ്മിപ്പിക്കാൻ കാരണം.
തന്നെയും, രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയെയും തെറ്റായി കുറ്റക്കാരെന്ന് കണ്ടെത്തിയതാണെന്നായിരുന്നു നെതന്യാഹുവിന്റെ വാദം. നിരവധി തവണ ഒഴിഞ്ഞുപോകാനും അപകടത്തിൽ നിന്ന് മാറിനിൽക്കാനും ഗാസയിലെ ജനങ്ങൾക്ക് ഞങ്ങൾ മുന്നറിയിപ്പ് നൽകി. പക്ഷെ ഹമാസ് അവരെയെല്ലാം അപകടമുനമ്പിൽ നിർത്തി കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും പലരെയും മനുഷ്യ കവചങ്ങളാക്കിയും ക്രൂരതെ കാട്ടിയെന്നും നെതന്യാഹു പറഞ്ഞു.
ഗാസയിലെ ജനങ്ങൾക്ക് ഇസ്രായേൽ ഭക്ഷണവും വെള്ളവും മറ്റും നിഷേധിച്ചുവെന്ന ഐസിസിയുടെ ആരോപണത്തിനും നെതന്യാഹു മറുപടി നൽകി. ഇസ്രയേൽ 700,000 ടൺ ഭക്ഷണമാണ് ഇക്കാലയളവിൽ ഗാസയിൽ എത്തിച്ചതെന്നും, ഇത്തരത്തിൽ ഭക്ഷണം കൊണ്ടുവരുന്നവരെ കൊള്ളയടിക്കുന്നത് ഹമാസ് ആണെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെതിരെ ഹമാസാണ് ആദ്യം ആക്രമണം തുടങ്ങിയതെന്നും, തങ്ങൾ ഒരു പ്രകോപനവും ഉണ്ടാക്കിയില്ലായിരുന്നുവെന്നും നെതന്യാഹു വീഡിയോയിലൂടെ പറഞ്ഞു.
https://www.facebook.com/Malayalivartha