സാമൂഹിക നീതിക്ക് എതിരാണ് വഖഫ് .....വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്, ഭരണഘടനയില്‍ വഖഫിന് സ്ഥാനമില്ല; വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.....
സാമൂഹിക നീതിക്ക് എതിരാണ് വഖഫ് .....വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്, ഭരണഘടനയില്‍ വഖഫിന് സ്ഥാനമില്ല; വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.....
പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കി. പട്ടികജാതി വിഭാഗത്തെപ്പോലും അവര്‍ കാര്യമാക്കിയില്ല. വഖഫ് ബോര്‍ഡ് അതിന് ഉദാഹരണമാണ്. 2014ല്‍ ഡല്‍ഹിക്ക് സമീപമുള്ള പല സ്വത്തുക്കളും ഒഴിപ്പിച്ച് ഇവര്‍ വഖഫ് ബോര്‍ഡിന് വിട്ടുകൊടുക്കുകയും ചെയ്തു. ഭരണഘടനയില്‍ വഖഫ് നിയമത്തിന് സ്ഥാനമില്ല. എന്നിട്ടും കുടുംബത്തിന് വോട്ട് ബാങ്ക് ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ഈ സൗകര്യം ഒരുക്കിയത്.
യഥാര്‍ത്ഥ മതേതരത്വത്തിന് വധശിക്ഷ നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. മോദി പറഞ്ഞു.ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ 25 മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് പുതിയ വഖഫ് ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് മോദിയുടെ പരാമര്‍ശം . പ്രതിപക്ഷത്തിന്റെ എതിര്‍പ്പു മറികടന്നാണ് വഖഫ് ബില്‍ ശൈത്യകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha