ജാര്‍ഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും....റാഞ്ചിയിലെ മൊര്‍ഹാബാദി ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ
ജാര്‍ഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിലെ മൊര്‍ഹാബാദി ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ നടക്കുക.
രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, മമത ബാനര്‍ജി എന്നിവരുള്‍പ്പെടെ ഇന്ത്യാകൂട്ടായ്മയിലെ നിരവധി നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ഈ പരിപാടിയുടെ ഭാഗമാകും.
ഇന്ന് വൈകീട്ട് നാലിന് ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാറാണ് ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുക്കുക. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍ (49) നാലാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. 2024 നിയമസഭാ തെരഞ്ഞെടുപ്പില്‍ 39,791 വോട്ടുകള്‍ക്ക് ബിജെപിയുടെ ഗാംലിയാല്‍ ഹെംബ്രോമിനെ പരാജയപ്പെടുത്തിയാണ് സോറന്‍ ബര്‍ഹൈത്ത് സീറ്റ് നിലനിര്‍ത്തിയത്.
81 അംഗ നിയമസഭയില്‍ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന് 56 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 24 സീറ്റുകളാണ് ലഭ്യമായത്.
സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് റാഞ്ചി നഗരത്തിലുടനീളം ട്രാഫിക് ക്രമീകരണങ്ങള്‍ക്കൊപ്പം പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. സോറന്‍ ഒറ്റയ്ക്കാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.
https://www.facebook.com/Malayalivartha