ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ ബാലിസ്റ്റിക് മിസൈൽ... ഐഎൻഎസ് അരിഘട്ട് ശത്രുവിനെ നേരിടാൻ കേമൻ...ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്... രഹസ്യ സ്വഭാവം ഈ പരീക്ഷണത്തിലും കാത്തുസൂക്ഷിച്ചിട്ടുണ്ട്...
ഇന്ത്യയുടെ രണ്ടാമത്തെ ആണവോർജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ട് ശത്രുവിനെ നേരിടാൻ കേമൻ. ഇന്ത്യയുടെ ആദ്യ എസ്എസ്ബിഎൻ ആയ ഐഎൻഎസ് അരിഹന്തിൻ്റെ നവീകരിച്ച പതിപ്പാണ് ഐഎൻഎസ് അരിഘട്ട്. 'ശത്രുക്കളെ നശിപ്പിക്കുന്നവൻ' എന്നർഥമുള്ള സംസ്‌കൃത വാക്കിൽ നിന്നാണ് അരിഹന്ത് എന്ന പേര് ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസിന് നൽകിയിരിക്കുന്നത്.
ഇപ്പോൾ ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ടിൽ നിന്ന് ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ട്. നിർമാണത്തിൽ കാണിച്ച അതേ രഹസ്യ സ്വഭാവം ഈ പരീക്ഷണത്തിലും പ്രതിരോധ മന്ത്രാലയം കാത്തുസൂക്ഷിച്ചിട്ടുണ്ട്.പരീക്ഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്. വിശാഖപട്ടണത്ത് ബംഗാൾ ഉൾക്കടലിലായിരുന്നു പരീക്ഷണം.
6,000 ടൺ ഭാരമുള്ള ഐഎൻഎസ് അരിഘട്ടിൽ നിന്ന് ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കെ-4 മിസൈലാണ് പരീക്ഷിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.ഇന്തോ-പസഫിക് സമുദ്ര മേഖലയിലെ 750 കിലോമീറ്റർ ദൂരപരിധിയിൽ നിരീക്ഷണത്തിന് ഐഎൻഎസ് അരിഘട്ട് ഉപയോഗപ്പെടുത്തും. മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാൻ ഇതിന് സാധിക്കും. ഓഗസ്റ്റ് 29-നാണ് ഐഎൻഎസ് അരിഘട്ട് കമ്മീഷൻ ചെയ്തത്.
https://www.facebook.com/Malayalivartha