പാകിസ്ഥാനെയും ചൈനയെയും കടലില്‍ നിന്ന് പ്രഹരപരിധിയിലാക്കിയുള്ള ആണവ അന്തര്‍വാഹിനി ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു...
പാകിസ്ഥാനെയും ചൈനയെയും കടലില്‍ നിന്ന് പ്രഹരപരിധിയിലാക്കിയുള്ള ആണവ അന്തര്‍വാഹിനി ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു...
ഇതോടെ കടലിലും ഇന്ത്യയുടെ ആണവപ്രഹര ശേഷി ലോകശക്തികള്‍ക്കൊപ്പമായി, ഐ.എന്‍.എസ് അരിഘാത് ആണവ അന്തര്‍വാഹിനിയില്‍ നിന്ന് കെ - 4 ആണവ ബാലിസ്റ്റിക് മിസൈലാണ് പരീക്ഷണവിജയം നേടിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ പ്രഹരപരിധിയായ 3,500 കിലോമീറ്ററും താണ്ടി ലക്ഷ്യം ഭേദിക്കുകയും ചെയ്തു. പാകിസ്ഥാന്‍ പൂര്‍ണമായും, ചൈനയുടെ മിക്ക ഭാഗങ്ങളും കെ - 4 മിസൈലിന്റെ പ്രഹരപരിധിയില്‍ വരും. കരയിലും കടലിലും ആകാശത്തും നിന്ന് ആണവായുധം പ്രയോഗിക്കാനായി ശേഷിയുള്ള അപൂര്‍വം രാജ്യങ്ങളുടെ നിരയില്‍ ഇതോടെ ഇന്ത്യയും സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.
അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. ഇസ്രയേലിനും ഈ ശേഷി ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. 5000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള കെ - 5 ആണവ ബാലിസ്റ്റിക് മിസൈലിന്റെ പണിപ്പുരയിലാണ് ഇന്ത്യ.
നാവികസേനയുടെ കരുത്ത് കൂട്ടി ആഗസ്റ്റ് 29നാണ് ഐ.എന്‍.എസ് അരിഘാത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിശാഖപട്ടണത്ത് കമ്മിഷന്‍ ചെയ്തത്.
"
https://www.facebook.com/Malayalivartha