ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ മുന്നറിയിപ്പ്.... ചെന്നൈ, ചെങ്കല്‍പേട്ട്, കടലൂര്‍ എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ മുന്നറിയിപ്പ്. ചില ജില്ലകളില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
ചെന്നൈ, ചെങ്കല്‍പേട്ട്, കടലൂര്‍ എന്നിവിടങ്ങളിലാണ് ഇന്ന് സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി. പുതുച്ചേരിയില്‍ ഇന്നും നാളെയും അവധിയായിരിക്കും.തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്.
ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്തിന് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തീവ്ര ന്യൂനമര്‍ദ്ദമായി കരയില്‍ പ്രവേശിക്കാന്‍ സാധ്യത. അടുത്ത മൂന്ന് ദിവസം തമിഴ്നാട്ടില്‍ വ്യാപക മഴയ്ക്ക് സാധ്യത. അതിനിടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു.
https://www.facebook.com/Malayalivartha