ലോകസഭയിൽ നവീൻ ബാബു..!എല്ലാം വ്യക്തമാക്കി സുരേഷ് ഗോപി CBI എത്തും ഉടൻ തീരുമാനം
കണ്ണൂരിലെ പെട്രോൾ പമ്പ് വിവാദത്തിലും എഡിഎം നവീൻ ബാബുവിന്റെ മരണത്തിലും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. നടപടി സ്വീകരിക്കുന്നതിനായി പരാതി സംസ്ഥാന സർക്കാരിന് കൈമാറിയതായും മന്ത്രി ലോക്സഭയിൽ അറിയിച്ചു.
കോൺഗ്രസ് എംപി അടൂർ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. പമ്പുകളുടെ തെരഞ്ഞെടുപ്പും അത് റദ്ദാക്കാലുമെല്ലാം തീരുമാനിക്കുന്നത് പൊതുമേഖലാ എണ്ണക്കമ്പനികളാണ്. അതിനാൽ തന്നെ വിവാദത്തിലായ പെട്രോൾ പമ്പിന്റെ അനുമതി സംബന്ധിച്ച് കേന്ദ്രം അന്വേഷണം നടത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുബം ആവശ്യപ്പെട്ടെങ്കിലും കണ്ണുംപൂട്ടി സിപിഎം സംസ്ഥാന സെക്രട്ടറി അത് തള്ളുകയായിരുന്നു. ഇതിനിടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. ‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി എടുത്തത്.
മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. മുമ്പ് നൽകിയ മൊഴി തന്നെ കളക്ടർ ആവർത്തിച്ചു.തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്ന് കളക്ടർ മൊഴി നൽകിയിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘമെത്തിയത്.
ദിവ്യയെ രക്ഷിക്കാൻ കളക്ടർ കൂട്ടുനിൽക്കുകയാണെന്ന് കുടുംബം അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. "കളക്ടർ - എഡിഎം ബന്ധം സൗഹൃദപരമായിരുന്നില്ല. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചു. ഈ വിവരങ്ങൾ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു.സംസ്‌കാര ചടങ്ങിൽ കണ്ണൂർ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും ഇത് തന്നെയാണ്."- എന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.naveen-babuനവീൻ ബാബുവിന്റെ മരണം; കളക്ടർ പ്രതിരോധത്തിൽ
https://www.facebook.com/Malayalivartha