പ്രിയങ്കയുമായി രാഹുൽ ഗാന്ധി മുട്ടൻ അടി..!നാടുകടത്താൻ ഒരുങ്ങിയിരുന്നു..!പിന്നാലെ ആ ദുരന്തത്തിൽ കുടുംബം തകർന്നു
വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയിൽ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.
പ്രിയങ്ക ഗാന്ധി എം.പി.യായി ചുമതലയേറ്റെടുത്തത് ഇന്നാണ്. കേരള സാരിയുടുത്താണ് പ്രിയങ്ക സത്യപ്രതിജ്ഞയ്‌ക്കെത്തിയത്. ഇതിനിടയില്‍ ഏറെ രസകരമായൊരു നിമിഷമുണ്ടായി. പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കയറുന്ന പ്രിയങ്കയുടെ ഫോട്ടോയെടുക്കുന്ന രാഹുല്‍ ഗാന്ധി. പ്രിയങ്ക അകത്തേക്ക് കയറാനൊരുങ്ങുമ്പോള്‍ രാഹുല്‍ തടഞ്ഞുനിര്‍ത്തി. ''ഞാനും ഈ ചിത്രമെടുക്കട്ടെ'' എന്നു പറഞ്ഞാണ് രാഹുല്‍ ചിത്രമെടുത്തത്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സഹോദരങ്ങളെന്നു പറയാം രാഹുലിനെയും പ്രിയങ്കയെയും കുറിച്ച്. എന്നും പരസ്പരം താങ്ങായ സഹോദരങ്ങള്‍. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പ്രിയങ്ക ഇങ്ങനെ കുറിച്ചു, ''അമ്മയ്ക്കും റോബര്‍ട്ടിനും കുട്ടികള്‍ക്കുമെല്ലാം നന്ദി. പിന്നെ ഇക്കൂട്ടത്തില്‍ ഏറ്റവും ധീരനായ രാഹുല്‍, വഴികാണിച്ചുതരുന്നതിനും എന്നെ എപ്പോഴും പിന്തുണയ്ക്കുന്നതിനും നന്ദി''.
വയനാട്ടില്‍ പ്രിയങ്ക നാമനിര്‍ദേശപ്രതിക സമര്‍പ്പിച്ചശേഷം സോഷ്യല്‍മീഡിയയില്‍ രാഹുല്‍ തന്റെ സഹോദരിയെ കുറിച്ച് അഭിമാനത്തോടെ എഴുതി, ''കുടുംബത്തിനും കൂട്ടുകാര്‍ക്കും വേണ്ടി എപ്പോഴും ത്യാഗം ചെയ്യുന്ന വ്യക്തിയാണ് പ്രിയങ്ക''. ഒരര്‍ത്ഥത്തില്‍ അത് ശരിയാണ്. കോണ്‍ഗ്രസിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങണമെന്നായിരുന്നു കോണ്‍ഗ്രസ് അനുനായികള്‍ പറഞ്ഞിരുന്നത്. പക്ഷേ അന്നൊക്കെ അതിലൊന്നും ഉള്‍പ്പെടാതെ അമ്മയ്ക്കും സഹോദരനും വേണ്ടി മാത്രം പ്രിയങ്ക നിലകൊണ്ടു. അമ്മയ്ക്കും സഹോദരനും വേണ്ടി പലപ്പോഴും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായി. രാഹുലിനെതിരെ രാഷ്ട്രീയ എതിരാളികള്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴെല്ലാം തന്റെ സഹോദരന് പിന്തുണയുമായി അവര്‍ നിലകൊണ്ടു. രാഹുലിനൊപ്പം പ്രിയങ്ക പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി.
വയനാട്ടിലെ പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ രാഹുലിന്റെ വാക്കുകളും ശ്രദ്ധേയമായി. ''ഞങ്ങളുടെ അച്ഛന്‍ മരിക്കുമ്പോള്‍ പ്രിയങ്കയ്ക്ക് 17 വയസ്സ് മാത്രമേയുള്ളൂ. അന്ന് അമ്മയ്ക്കും പ്രിയങ്കയ്ക്കും എനിക്കും എല്ലാം നഷ്ടപ്പെട്ടു. ആകെ തകര്‍ന്ന അവസ്ഥയായിരുന്നു. എന്നിട്ടും അവളാണ് ഞങ്ങളുടെ അമ്മയെ ഇത്ര നന്നായി നോക്കിയത്. അത്രയും കരുത്തും ആത്മവിശ്വാസവുമുള്ളയാളാണ് പ്രിയങ്ക''.
തന്റെ ഏറ്റവുമടുത്ത സുഹൃത്തെന്നാണ് പ്രിയങ്കയെ രാഹുല്‍ എന്നും വിശേഷിപ്പിക്കാറുള്ളത്. ''ചെറുപ്പത്തില്‍ നന്നായി വഴക്കുണ്ടാക്കുമായിരുന്നു ഞങ്ങള്‍. പിന്നീട് ഞങ്ങളുടെ കുടുംബത്തില്‍ കുറേ ദുരന്തങ്ങളുണ്ടായി. അന്നൊക്കെ പ്രിയങ്കയാണ് എന്റെ അവസ്ഥ മനസ്സിലാക്കിയത്. അന്നുമുതലേ ഏറ്റവുമടുത്ത സുഹൃത്തും അവള്‍ തന്നെ. ഞങ്ങള്‍ക്ക് പരസ്പരം നന്നായി മനസ്സിലാക്കാനുള്ള കഴിവുണ്ട്. എന്തെങ്കിലും വാദപ്രതിവാദങ്ങളുണ്ടാകുമ്പോള്‍ ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവള്‍ പിന്‍മാറും. അങ്ങനെ വഴക്ക് ഒഴിവാക്കും''.
'ഭാരത് ജോഡോ യാത്ര'യ്ക്കിടയില്‍നിന്ന് അവര്‍ക്കിടയിലുള്ള സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും നിമിഷങ്ങള്‍ പലപ്പോഴും ചിത്രങ്ങളിലൂടെ പുറംലോകമറിഞ്ഞു. യാത്രയ്ക്കിടയില്‍ കശ്മീരിലെത്തിയപ്പോള്‍ മഞ്ഞുകട്ടകള്‍ പരസ്പരം എറിയുന്ന, മഞ്ഞുവാരി തലയിലിടുന്ന ആ സഹോദരങ്ങളുടെ ചിത്രങ്ങള്‍ മാധ്യമലോകം ഏറ്റെടുത്തു. ഒരു വേദിയില്‍വെച്ച് തന്റെ സഹോദരിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന രാഹുലിന്റെ വീഡിയോയും അന്നേറെ ശ്രദ്ധനേടി.
https://www.facebook.com/Malayalivartha