കര തൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്... ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ, ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് , കടല്‍ പ്രക്ഷുബ്ധം
കര തൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്... ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ, ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് , കടല്‍ പ്രക്ഷുബ്ധം
പെരുമഴയെ തുടര്‍ന്ന് ചെന്നൈയില്‍ റോഡ്, ട്രെയിന്‍ ഗതാഗതം പലയിടത്തും തടസപ്പെട്ടു. നാളെ രാവിലെ നാല് മണി വരെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചതായി വ്യക്തമാക്കി അധികൃതര്‍. നൂറിലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. 19 സര്‍വീസുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തു.
വരുന്ന 48 മണിക്കൂര്‍ കനത്ത മഴയുണ്ടായേക്കുമെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. സ്ഥിതി നിയന്ത്രണത്തിലാണ്. ഏതു സാഹചര്യത്തേയും നേരിടാനായി സംവിധാനങ്ങള്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ഐടി കമ്പനി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം എര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, വില്ലുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകലില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പെരമ്പള്ളൂര്‍, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം, കാരയ്ക്കല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.തെക്കന്‍ ആന്ധ്രാ പ്രദേശിലും മഴ ശക്തമാകുന്നു.
"
https://www.facebook.com/Malayalivartha