പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ തെലങ്കാനയില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു....
പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ തെലങ്കാനയില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മുളുകു ജില്ലയിലാണ് ആക്രമണം നടന്നത്. ബാദ്രു എന്നറിയപ്പെടുന്ന മാവോയിസ്റ്റ് സെക്രട്ടറിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ചല്‍പകയിലെ ഉള്‍ക്കാട്ടിലാണ് ആക്രമണമുണ്ടായത്.
മാവോയിസ്റ്റുകളില്‍ നിന്ന് എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. നവംബര്‍ 22ന് സമാനമായ എന്‍കൗണ്ടര്‍ ഛത്തീസ്ഗഢിലെ സുഖ്മയില്‍ ഉണ്ടായിരുന്നു. അന്ന് 10 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.ഛത്തീസഗഢിലുണ്ടായ തിരിച്ചടിക്ക് മാവോയിസ്റ്റുകള്‍ തെലങ്കാനയില്‍ മറുപടി നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തുടര്‍ന്ന് പൊലീസ് പ്രദേശത്ത് കനത്ത ജാഗ്രത പുലര്‍ത്തിയിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്. നേരത്തെ പൊലീസുമായുണ്ടാ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കിലെ സീതാമ്പൈലു പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍.
"
https://www.facebook.com/Malayalivartha