Widgets Magazine
01
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിക്കുകയാണ്...സന്നിധാനത്തും പമ്പയിലും ശക്തമായ മഴയാണ് പെയ്യുന്നത്...പമ്പാ നദിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത... ചാറ്റൽമഴ ഇന്ന് പുലർച്ചയോടെ ശക്തി പ്രാപിച്ചു...


സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി... സംഭവത്തിൽ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ... ഫോൺ പരിശോധിച്ചപ്പോൾ ഓൺലൈനിൽ ക്യാമറ വാങ്ങിയതായി കണ്ടെത്തി...


പാർട്ടി തരംതാഴ്ത്തിയ പി.പി.ദിവ്യ ഇപ്പോൾ എന്തു ചെയ്യുന്നു? കഴിഞ്ഞ 14നാണ് അവസാനമായി ഫേസ് ബുക്ക് കുറിപ്പിട്ടത്...എല്ലാ തിങ്കളാഴ്ചയും കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടും...


ഇന്ത്യയ്ക്കും പണി കിട്ടും...ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി... പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ ബ്രിക്‌സ് രാജ്യങ്ങള്‍ പിന്തുണക്കുകയോ ചെയ്യരുത്...

അടപടലം വിറച്ച് സിറിയ അലപ്പോ കത്തുന്നു..! ഡമാസ്കസ് കത്തിക്കാൻ നീക്കം..! പട്ടാളം ഇറങ്ങും..!

01 DECEMBER 2024 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി... സംഭവത്തിൽ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ... ഫോൺ പരിശോധിച്ചപ്പോൾ ഓൺലൈനിൽ ക്യാമറ വാങ്ങിയതായി കണ്ടെത്തി...

പാചകവാതക സിലിണ്ടര്‍ വിലയില്‍ വര്‍ദ്ധനവ്....പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍

സംഭാലിലേക്ക് പുറത്ത് നിന്നുള്ളവരുടെ പ്രവേശനം ഡിസംബര്‍ 10 വരെ നീട്ടി ജില്ലാ ഭരണകൂടം....

വീട്ടുജോലി ചെയ്യാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചെന്ന് ആരോപിച്ച് മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി... പിതാവ് അറസ്റ്റില്‍

പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ തെലങ്കാനയില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു....


 പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭീകരമുഖത്തിനെതിരെ ലോകം ഒന്നിക്കേണ്ട സാഹചര്യം വീണ്ടുമെത്തിയിരിക്കുന്നുഎന്ന് ഓര്‍മ്മിപ്പിക്കുന്ന വിധം അല്‍ ക്വയ്ദയുടെ പിന്തുണയുള്ള സിറിയന്വിമതര്‍ എലെപ്പോ പിടിച്ചെടുത്ത് ഡമാസ്‌കസ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ഔദ്യോഗിക സൈന്യത്തില്‍ നിന്നും കാര്യമായ എതിര്‍പ്പൊന്നും കൂടാതെയാണ് അവര്‍ സിറിയയിലെ ഏറ്റവും വലിയ നഗരം പിടിച്ചെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിലെ പഴയ കോട്ടക്ക് മുന്നില്‍ ഇപ്പോള്‍ ആയുധങ്ങളും സൈനിക വാഹനങ്ങളുമായി വിമതര്‍ കാവല്‍ നില്‍ക്കുകയാണ്. അതേസമയം, ഈ ആക്രമണത്തെ ചെറുക്കുവാനും, സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കുവാനും ആയി ഒരു പ്രത്യാക്രമണത്തിന് ഒരുങ്ങുകയാണെന്ന് സിറിയയുടെ ഔദ്യോഗിക സൈന്യത്തിന്റെ വക്താവ് അറിയിച്ചു.  

ഭീകരരുടെ പിന്തുണയുള്ള വിമതര്‍, വിമാനത്താവളവും തൊട്ടടുത്ത ചില പെട്ടണങ്ങളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സിറിയയുടെ സഖ്യകക്ഷിയായ റഷ്യ, 2016 ന് ശേഷം ആദ്യമായി എലെപ്പോയില്‍ വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. തുര്‍ക്കിയുടെ പിന്തുണയുള്ള വിമതര്‍ക്കും തീവ്രവാദികള്‍ക്കും എതിരെയായിരുന്നു ആക്രമണം. അയല്‍ രാജ്യമായ ലെബനണില്‍, വെടി നിര്‍ത്തല്‍ കരാര്‍ വഴി സമാധാനം പുനാഃസ്ഥാപിക്കപ്പെടുമ്പോഴാണ് സിറിയ അരാജകത്വത്തിലേക്ക് നീങ്ങുന്നത്.

വിമതര്‍, സായുധരായി ഡമാസ്‌കസ് ലക്ഷ്യമാക്കി നീങ്ങുകയാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗരാതിര്‍ത്തിയില്‍ ചിലയിടങ്ങളില്‍ വെടിയൊച്ച കേട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളൂണ്ട്. അതിനിടയില്‍ സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അസ്സാദിനെതിരെ അട്ടിമറി ശ്രമം നടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. എലെപ്പൊ നഗരം പിടിച്ചെടുക്കുന്ന വേളയില്‍ വിമതര്‍ക്കും ഭീകരര്‍ക്കും കാര്യമായ എതിര്‍പ്പൊന്നും നേരിടേണ്ടി വന്നില്ല എന്നത് സംശയമുണര്‍ത്തുന്നത് സിറിയന്‍ സൈന്യത്തിന്റെ കഴിവിലേക്കാണ്.    

ഭീകരരെ നേരിടാന്‍ അവര്‍ എത്രമാത്രം സജ്ജരാണെന്നത് സംശയത്തിലായിരിക്കുകയാണ്. വിമതരുടെ ശക്തികേന്ദ്രമായ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തു നിന്നാണ് ആക്രമണം ആരംഭിച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകളാണ് ഇതിനായി അവര്‍ നടത്തിയിരിക്കുന്നത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏലെപ്പോയില്‍ വിമതര്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് സിറിയയില്‍ വിന്യസിച്ചിരിക്കുന്ന റഷ്യന്‍ സൈന്യത്തിന്റെ തലവന്‍ ലെഫ്റ്റനനൃ ജനറല്‍ സെര്‍ജി കെസെലിനെ തത്സ്ഥാനത്തു നിന്നും മാറ്റിയിട്ടുണ്ട്.

ആക്രമണത്തില്‍ 327 പേരോളം മരണമടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 44 സിവിലിയന്മാരും ഉള്‍പ്പെട്ടിരിക്കുന്നു എന്ന് സിറിയയുടെ മനുഷ്യാവകാശ നിരീക്ഷകര്‍ പറയുന്നു. നഗരത്തിന്റെ നിയന്ത്രണം ഭീകര ബന്ധമുള്ള ഹയാത്ത് താഹിര്‍ അല്‍ ഷാം (എച്ച് ടി എസ്) ഏറ്റെടുത്തിരിക്കുകയണ്. വലിയ എതിര്‍പ്പുകളൊന്നും കൂടാതെ തന്നെ അവര്‍ സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും ജയിലുകളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു.

സര്‍ക്കാര്‍ സൈന്യം പിന്‍വാങ്ങിയതോടെ അവര്‍ എലെപ്പോ വിമാനത്താവളത്തിന്റെയും സമീപത്തെ തന്ത്രപ്രധാനമായ ഏതാനും പട്ടണങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തതായും യു കെ ആസ്ഥാനമായ യുദ്ധ നിരീക്ഷകര്‍ പറയുന്നു. ഇവിടെയും വിമതര്‍ക്ക് കാര്യമായ പ്രതിരോധമൊന്നും നേരിടേണ്ടതായി വനില്ല. അതേസമയം, പുടിന്റെ അടുത്ത സുഹൃത്ത് കൂടിയായ ബാഷല്‍ അല്‍ അസ്സാദ്, റഷ്യയിലേക്ക് കടന്നതായും ചില റിപ്പോര്‍ട്ടുകളൂണ്ട്. ഈയാഴ്ച ആദ്യം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് അസ്സാദ് റഷ്യയിലേക്ക് കടന്നത് എന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പറയുന്നത്. എലെപ്പൊ കീഴടക്കിയ ഭീകര പിന്തുണയുള്ള വിമതര്‍, ബാഷര്‍ അല്‍ അസ്സദിന്റെ സഹോദരന്റെ പ്രതിമ തകര്‍ക്കുന്ന ദൃശ്യം പുറത്തു വന്നിട്ടുണ്ട്.    

എലെപ്പോ കോട്ടക്ക് പുറത്തും, നഗര ഹൃദയത്തിലുള്ള പോലീസ് ആസ്ഥാനത്തിനു മുന്‍പിലും വിമതര്‍ കാവല്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബാഷര്‍ അസ്സദിന്റെ ചിത്രങ്ങള്‍ ഉള്ള പോസ്റ്ററുകള്‍ എല്ലാം തന്നെ അവര്‍ നശിപ്പിക്കുകയാണ്. 2016 ല്‍ ആയിരുന്നു റഷ്യന്‍ സഹായത്തോടെ വിമതരെ നഗരത്തിന് വെളിയിലാക്കിയത്. റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ അന്ന് വിമതരെ ഏറെക്കുറെ ഒതുക്കാനും അസ്സദിന് കഴിഞ്ഞിരുന്നു. അന്ന്, സര്‍ക്കാരും വിമതരും തമ്മിലുള്ള ആഭ്യന്തരയുദ്ധത്തില്‍ ഒരു സുപ്രധാന കേന്ദ്രമായിരുന്നു എലെപ്പൊ.  

       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA തിരക്ക് കുറവ്  (12 minutes ago)

Hidden-Camera പേന ക്യാമറ വാങ്ങിയത് ഓണ്‍ലൈനായി  (21 minutes ago)

കളക്ടറെ ദില്ലിയിലേക്ക് പാഴ്സലാക്കിയത് ഗോവിന്ദൻ..! വനവാസം നാളെ മുതൽ..! CBI വരവ് ഉടൻ  (57 minutes ago)

P P DIVYA എവിടെയും പോകാതെ വീട്ടിൽ  (59 minutes ago)

സൈന്യമിറങ്ങി തുടങ്ങി..! 24 മണിക്കൂറിനിടെ കൊടും മഴ..! വരും മണിക്കൂറിൽ സംഭവിക്കുന്നത്  (1 hour ago)

നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിൽ പൊട്ടിത്തെറി; കത്തിയമര്‍ന്നത് ഏറ്റവും ചെറിയ ഛിന്നഗ്രഹം...!  (1 hour ago)

AMERICA അമേരിക്ക പണി തുടങ്ങി  (3 hours ago)

KOCHI ട്രെയിന്‍ഗതാഗതം പുനഃസ്ഥാപിച്ചു  (3 hours ago)

ഏറ്റവും പുതിയ റഡാർ ചിത്രത്തിൽ  (3 hours ago)

പാചകവാതക സിലിണ്ടര്‍ വിലയില്‍ വര്‍ദ്ധനവ്....പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍  (3 hours ago)

വടക്കാഞ്ചേരി മാരാത്ത് കുന്നത്ത് കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ട് കിണറ്റില്‍ ചാടി വയോധികന്‍ മരിച്ചു....  (4 hours ago)

E P JAYARAJAN അമേരിക്കയിൽ നിന്ന് പരിശീലനം നേടിയവർ എത്തുന്നു:  (4 hours ago)

സങ്കടം അടക്കാനാവാതെ.... യു.എസില്‍ ഇന്ത്യക്കാരനായ എം.ബി.എ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു....  (4 hours ago)

കലഞ്ഞൂരില്‍ കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം...  (4 hours ago)

കോതമംഗലം കുത്തുകുഴിയില്‍ പാല്‍ കയറ്റിവന്ന വാഹനം കാറുമായി കൂട്ടിയിടിച്ചു  (4 hours ago)

Malayali Vartha Recommends