സംഭാലിലേക്ക് പുറത്ത് നിന്നുള്ളവരുടെ പ്രവേശനം ഡിസംബര്‍ 10 വരെ നീട്ടി ജില്ലാ ഭരണകൂടം....
സംഭാലിലേക്ക് പുറത്ത് നിന്നുള്ളവരുടെ പ്രവേശനം ഡിസംബര്‍ 10 വരെ നീട്ടി ജില്ലാ ഭരണകൂടം. ശനിയാഴ്ച പ്രവേശനവിലക്ക് അവസാനിച്ചതിന് പിന്നാലെയാണ് വീണ്ടും നീട്ടി.
കഴിഞ്ഞ ദിവസം സമാജ്വാദി പാര്‍ട്ടി എം.പിമാര്‍ ഉള്‍പ്പടെയുള്ളവരെ സംഭാലിലേക്കുള്ള വഴിയില്‍ തടഞ്ഞിട്ടുണ്ടായിരുന്നു. യു.പി നിയമസഭ പ്രതിപക്ഷ നേതാവ് മാത പ്രസാദ് പാണ്ഡേയുടെ സംഘത്തെയാണ് ഗാസിയാബാദില്‍വെച്ച് തടഞ്ഞത്.പുറത്ത് നിന്നുള്ള ആളുകള്‍ക്കോ, സാമൂഹിക സംഘടനക്കോ, രാഷ്ട്രീയനേതാക്കള്‍ക്കോ ജില്ലാ അതിര്‍ത്തികള്‍ കടന്ന് എത്തണമെങ്കില്‍ മുന്‍കൂര്‍ അനുമതിവാങ്ങണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു. നേരത്തെ ഉത്തര്‍പ്രദേശിലെ സംഭലില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
റിട്ടയേഡ് ഹൈകോടതി ജഡ്ജി ദേവേന്ദ്രകുമാര്‍ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha