സങ്കടക്കാഴ്ചയായി.... കര്‍ണാടകയില്‍ ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു...
സങ്കടക്കാഴ്ചയായി.... കര്‍ണാടകയില്‍ ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു.
മധ്യപ്രദേശ് സ്വദേശിയും 2023 കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനുമായ ഹര്‍ഷ് ബര്ധന് ആണ് മരിച്ചത്. വാഹനമോടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മഞ്ജേഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
ഹാസന് അടുത്തുള്ള കിട്ടനെയില്‍ വെച്ച് ഇന്നലെ വൈകുന്നേരം 4.20-ഓടെ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചാണ് നിന്നത്.
ഹര്‍ഷ് ബര്‍ധനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ട് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. സീറോ ട്രാഫിക് സജ്ജീകരണങ്ങളോടെ ട്രാഫിക് കോറിഡോര്‍ ഉണ്ടാക്കി ബെംഗളുരുവില്‍ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആരോഗ്യനില ഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു.
മധ്യപ്രദേശിലെ സിംഗ്രോളിയിലുള്ള ദോസര്‍ സ്വദേശിയാണ് ഹര്‍ഷ് ബര്ധന്. 25 വയസ്സായിരുന്നു, 2023-ലാണ് സര്‍വീസില്‍ പ്രവേശിച്ചത്. ഹാസനിലെ എഎസ്പിയായി ചാര്‍ജ് എടുക്കാനായി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൈസുരുവിലെ പൊലീസ് അക്കാദമിയില്‍ നാലാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് നിയമനം ലഭ്യമായത്.
https://www.facebook.com/Malayalivartha